വെഞ്ഞാറമൂട്
സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ സംഗീത് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി ഇ എ സലിം രക്തപതാക കൈമാറി സംഗീതിനെ സ്വീകരിച്ചു.
ലോക്കൽ സെക്രട്ടറിമാരായ സുജിത് മോഹൻ, കെ ബാബുരാജ്, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ആദർശ്, അജിത്, എൻ എസ് സജീവ്, വിശാഖ്, ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..