08 December Wednesday

കെഎസ്‌ആർടിസി 
ടെർമിനലിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

തമ്പാനൂർ കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലുണ്ടായ തീ പിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന ഉദ്യോഗസ്ഥർ

തിരുവനന്തപുരം
തമ്പാനൂർ കെഎസ്ആർടിസി  ബസ് ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം. അഞ്ചാം നിലയിൽ ആർടിഒ ഓഫീസ്‌ പ്രവർത്തിച്ചിടത്താണ്‌ തീപിടിത്തമുണ്ടായത്‌. ഫയർഫോഴ്‌സ്‌ എത്തി തീ അണച്ചു. വേസ്‌റ്റ്‌ പേപ്പറുകളാണ്‌ കത്തിയത്‌. 
തീപിടിത്ത കാരണം വ്യക്തമായിട്ടില്ലെന്ന്‌ ഫയർഫോഴ്‌സ്‌ അധികൃതർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള ഫയർ എക്സിറ്റ് പൂട്ടിയിട്ടതിനാൽ  കതക്‌  തകർത്താണ് രക്ഷാസംഘം അകത്തേക്ക് കയറിയത്. കോണിപ്പടിയോട് ചേർന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറും മറ്റ്‌   മാലിന്യങ്ങളും കത്തി നശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top