തിരുവനന്തപുരം
ഇ എം എസിനെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അപമാനിച്ച ആർഎസ്എസ് കാര്യവാഹകിനെതിരെ പരാതി. ചായ്ക്കോട്ടുകോണം ഇലിപ്പോട്ടുകോണം മണലിവിളാകത്ത് വീട്ടിൽ പ്രസാദിനെതിരെയാണ് മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ മഞ്ചവിളാകം മേഖലാ സെക്രട്ടറി രാജേഷ് പരാതി നൽകിയത്. നികൃഷ്ടമായ പാരാമർശങ്ങൾ സഹിതമാണ് പ്രസാദ് അമ്പലം എന്ന ഐഡിയിലൂടെ ഇ എം എസിനെ അപമാനിക്കുന്ന പോസ്റ്റിട്ടത്. പരാതി പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.