22 September Tuesday
കോവിഡും കടന്നുപോകും...

ഒരേയൊരു പേര്‌, അതിജീവനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
അനീഷും രാഹുലും  പാങ്ങോട്ട്‌  ഭക്ഷണ വിൽപ്പനയ്‌ക്കിടെ

അനീഷും രാഹുലും പാങ്ങോട്ട്‌ ഭക്ഷണ വിൽപ്പനയ്‌ക്കിടെ

തിരുവനന്തപുരം
ജീവനോപാധികൾക്കുമേൽ കോവിഡ്‌ കരിനിഴൽ വീഴ്‌ത്തിയെങ്കിൽ വിഷമിച്ചിരിക്കാൻ മനസ്സില്ലാത്തവരായി ചിലരുണ്ട്. അവരുടെ അതിജീവനത്തിന്റെ അനേകം നേര്‍ക്കാഴ്ചകളുണ്ട് നമുക്കിടയിൽ.
 
കാട്ടാക്കട തൂങ്ങാംപാറ സ്വദേശികളും സുഹൃത്തുക്കളുമായ അനീഷ്‌, ബിനുകുമാർ, രാഹുൽ എന്നിവർ അതിലൊരു മാതൃകയാണ്.
 
ബിരിയാണി വില്‍പ്പനയിലൂടെയാണ് അവര്‍ ജീവിതത്തിന്റെ രുചി വീണ്ടെടുക്കുന്നത്. രണ്ടാഴ്‌ചയായി നഗരത്തിൽ ബിരിയാണി വിൽക്കുന്നുണ്ടിവര്‍. വാഹനഷോറൂമിലായിരന്നു അനീഷിന്‌ ജോലി. മറ്റു രണ്ടുപേരും ആശാരിമാരും. 
കോവിഡാണ് ഇവരെ ഈ വഴിയിലെത്തിച്ചത്. വീട്ടിൽ മറ്റാർക്കും തൊഴിലില്ലാത്ത സാഹചര്യത്തിൽ മറ്റൊരു വഴി കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. തുടർന്നാണ്‌ വീട്ടിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കാമെന്ന ആശയത്തിലെത്തിയത്‌. ചിക്കൻ ബിരിയാണി, കപ്പ ബിരിയാണി എന്നിവയാണ് വിഭവങ്ങള്‍. 
 

വീട്ടിലെ പായസത്തിന്‌ മധുരമേറെ

 
ഓട്ടോഡ്രൈവർ ജോർജും  ഭാര്യ വത്സലയും  കോട്ടൺഹിൽ സ്കൂളിന് സമീപം റോഡരികിൽ വിൽപ്പനയ്‌ക്കായുള്ള സാധനങ്ങൾ ഒരുക്കുന്നു

ഓട്ടോഡ്രൈവർ ജോർജും ഭാര്യ വത്സലയും കോട്ടൺഹിൽ സ്കൂളിന് സമീപം റോഡരികിൽ വിൽപ്പനയ്‌ക്കായുള്ള സാധനങ്ങൾ ഒരുക്കുന്നു

നഗരത്തിൽ മധുരം വിളമ്പുകയാണ്‌ ജോർജും ഭാര്യ വത്സലയുമിപ്പോൾ. വെറുതേയല്ല, കോവിഡ്‌ വരുത്തിയ മാറ്റമാണിത്‌. തൃക്കണ്ണാപുരം ആറാംമട  സ്വദേശിയായ ജോർജ്‌ നഗരത്തിൽ ഓട്ടോ ഡ്രൈവറായിരുന്നു. വത്സല വീടിനുസമീപത്തെ സൊസൈറ്റിയിൽ ജോലി നോക്കിയിരുന്നു. കോവിഡ് ഇരുവരെയും പായസത്തിലേക്കെത്തിച്ചു. അങ്ങനെയാണ്, വീട്ടില്‍ത്തന്നെയുണ്ടാക്കിയ അച്ചപ്പം, മുന്തിരിക്കൊത്ത്,‌ പായസം, ഉണ്ണിയപ്പം അങ്ങനെ മധുരങ്ങളുമായി ഇവരിറങ്ങിയത്. കോവിഡ്‌ മാറി എല്ലാം പഴയതുപോലെ ആകാനുള്ള കാത്തിരിപ്പിലാണ്‌ ഇവർ. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top