23 September Wednesday
ക്ലേ ഫാക്ടറിയിൽ സമരം

തൊഴിലാളികളെ അറസ്റ്റ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
വഞ്ചിയൂർ
മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത തൊഴിലാളികളെ കമ്പനി മാനേജ്‌മെന്റിന്റെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത്‌ നീക്കി. സമരം തടയാൻ കഴിഞ്ഞ മാസം നേടിയെടുത്ത കോടതി വിധി കാട്ടിയാണ് മാനേജ്‌മെന്റ് പൊലീസിനെ സമീപിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തശേഷം തൊഴിലാളികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം തുടരാനാണ് സംയുക്ത യൂണിയനുകളുടെ തീരുമാനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top