24 August Saturday
സ്വകാര്യഗോശാല

പശുക്കൾക്ക‌് ഗുരുതര ആരോഗ്യ പ്രശ‌്നങ്ങളെന്ന‌് വിദഗ‌്ധസംഘം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

സ്വകാര്യ ഗോശാലയിൽ എത്തിച്ച വൈക്കോൽ ചുമന്നുകൊണ്ടുവരുന്ന വഴിയിൽ ആർത്തിയോടെ തിന്നാൻ ശ്രമിക്കുന്ന പശു

തിരുവനന്തപുരം
രണ്ടുദിവസംകൂടി പട്ടിണികിടന്നെങ്കിൽ സ്വകാര്യ ട്രസ‌്റ്റ‌് നടത്തുന്ന ഗോശാലയിലെ അഞ്ച‌് പശുക്കൾ ചത്തേനെയെന്ന‌് വിദഗ‌്ധ സംഘം. മൃഗസംരക്ഷണ മന്ത്രി കെ രാജുവിന്റെ നിർദേശപ്രകാരം ചീഫ‌് വെറ്ററിനറി ഓഫീസർ പ്രേംജയിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം പശുക്കളെയും കിടാവുകളെയും പരിശോധിച്ചു.
 
 പട്ടിണിയെ തുടർന്ന‌് അഞ്ച‌് പശുക്കൾ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആഹാരം ലഭിച്ചതുകൊണ്ടുമാത്രമാണ‌് ഇവ രക്ഷപ്പെട്ടത‌്. ഇവയ‌്ക്ക‌് പ്രത്യേക മരുന്നുകൾ നൽകി. ശേഷിക്കുന്നവയിൽ ചില പശുക്കൾക്ക‌് ഗുരുതരമായ ത്വക്ക‌് രോഗമുള്ളതായും കണ്ടെത്തി. തൊഴുത്തിലെ വൃത്തിഹീന സാഹചര്യവും പരിപാലനത്തിലെ വീഴ‌്ചയുമാണ‌് രോഗത്തിലേക്ക‌് നയിച്ചത‌്. എല്ലാപശുക്കളുടെയും കിടാവുകളുടെയും രക്തസാമ്പിൾ ശേഖരിച്ചു. കൂടുതൽ അസുഖമുണ്ടോയെന്ന‌് കണ്ടെത്താനാണിത‌്. മൂന്നുദിവസത്തിനകം റിപ്പോർട്ട‌് ലഭിക്കും. ഇതിന‌ുശേഷം മറ്റുചികിത്സയെ കുറിച്ച‌് തീരുമാനിക്കും. സർക്കാർ കേരള ഫീഡ‌്സ‌് വഴി നൽകിയ ഒരുമാസത്തേക്കുള്ള ഭക്ഷണം ഗോശാലയിൽ എത്തിച്ചു. ഇതിന‌് പുറമേ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും സഹായവുമായി മുന്നോട്ടുവന്നു. വയ‌്‌ക്കോൽ ഉൾപ്പെടെയുള്ള ഭക്ഷ്യവസ‌്തുക്കൾ എത്തിച്ചു.
 
‘ദേശാഭിമാനി’യാണ‌് ഗോശാലയുടെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവന്നത‌്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന‌് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ രാജു എന്നിവർ സ്ഥലം  സന്ദർശിച്ചിരുന്നു. എന്നാൽ, ഇതുവരെയും ട്രസ‌്റ്റ‌് ഭാരവാഹികൾ ആരും തന്നെ ഇവിടേക്ക‌് തിരിഞ്ഞുനോക്കിയിട്ടില്ല. 
 
സുരേഷ‌് ഗോപി എംപി ഉൾപ്പെടെയുളളവരുടെ നേതൃത്വത്തിലാണ‌് ട്രസ‌്റ്റ‌് ആരംഭിച്ചത‌്. ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെ ഗോശാലയിലേക്ക‌് പശുക്കളെ സംഭാവന ചെയ‌്തിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top