04 August Wednesday

കുലനിറഞ്ഞ്‌ കേരശ്രീ;
കാണാൻ മുഖ്യമന്ത്രി എത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021
തിരുവനന്തപുരം  
ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടറിയറ്റ് വളപ്പിൽ താൻ നട്ട തെങ്ങ് കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കാസർകോട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച ‘കേരശ്രീ' ഇനത്തിൽപ്പെട്ട തെങ്ങ്‌ 2016 സെപ്തംബർ എട്ടിനാണ്  നട്ടത്‌.  
ഈ വർഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ വെള്ളിയാഴ്ച സെക്രട്ടറിയറ്റ് ഗാർഡനിൽ എത്തിയപ്പോഴായിരുന്നു "കൂടിക്കാഴ്ച'. വളർന്ന് 18 കുലയോളം തേങ്ങയുമായി നിൽക്കുന്ന തെങ്ങ് കണ്ട് മുഖ്യമന്ത്രിക്ക് മനംനിറഞ്ഞു. പരിപാലിക്കുന്നവരെ അഭിനന്ദിച്ചാണ്   മടങ്ങിയത്.
കഴിഞ്ഞ അഞ്ചുവർഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടറിയറ്റ് ഗാർഡനിൽ തൈനട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. കഴിഞ്ഞ വർഷംനട്ട കോട്ടൂർക്കോണം മാവും നിയമസഭാ വളപ്പിൽ വളരുന്നുണ്ട്. ഗാർഡൻ സൂപ്പർവൈസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് മരങ്ങളും കൃഷിയും പരിപാലിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top