21 April Sunday

സമഗ്ര ശുദ്ധജല വിതരണ പദ്ധതി നിർമ്മാണോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

വിളപ്പിൽ

പള്ളിച്ചൽ, വിളവൂർക്കൽ, ബാലരാമപുരം സമഗ്ര ശുദ്ധജല പദ്ധതി രണ്ടാം ഘട്ടം നിർമ്മാണോദ്ഘാടനം ജലവിഭവ  മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. ഐ ബി സതീഷ് എംഎൽഎ  അധ്യക്ഷനായി.  വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 10.24 കോടി നബാർഡിൽ നിന്നും അനുവദിച്ചിട്ടുണ്ട്.  വിളവൂർക്കൽ പഞ്ചായത്തിലെ പിടാരത്ത് 4.3 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയും 4 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണിയും,  ജലവിതരണ ശൃംഖലയും, പള്ളിച്ചൽ പഞ്ചായത്തിലെ പൂവടയിൽ 8.7 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണിയും ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ട നിർമ്മാണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

 യോഗത്തിൽ വിളവൂർക്കൽ  പഞ്ചായത്ത് പ്രസിഡന്റ‌് വി അനിൽകുമാർ സ്വാഗതം പറഞ്ഞു. വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ ശകുന്തളകുമാരി, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ‌് മല്ലിക വിജയൻ, തുടങ്ങി ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top