നേമം
സിപിഐ എം ലോക്കൽ സെക്രട്ടറി, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്, കൈത്തറി നെയ്ത്ത് തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബാലരാമപുരം എസ് കൃഷ്ണൻ കുട്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. അമ്പത് വർഷത്തിലധികം ദേശാഭിമാനി നേമം ഏരിയ ലേഖകനുമായിരുന്നു.
സിപിഐ എം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗവും പുഷ്പാർച്ചനയും ഏരിയ കമ്മിറ്റിയംഗം എ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം എച്ച് സാദ്ദിഖ് അലി, ലോക്കൽ കമ്മിറ്റിയംഗം വി ഹരികുമാർ, പഞ്ചായത്തംഗം കെ ഗോപിനാഥൻ, എ എസ് മൻസൂർ, എസ് രാജശേഖരൻ എന്നിവർ സംസാരിച്ചു. വിവിധ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..