07 December Tuesday

റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട 
19 കാർ യുവാവ്‌ തകർത്തു

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
തിരുവനന്തപുരം
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിലെ 19 കാർ തകർത്ത യുവാവ്‌ പിടിയിൽ. തിരുമല ആറാമട സ്വദേശി എബ്രഹാം വി ജോഷ്വയാ (18)ണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്‌. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. 
കാറുകൾ കല്ല്‌ ഉപയോഗിച്ച്‌ തകർക്കുകയായിരുന്നു. ഒരു വാഹനത്തിന്റെ മ്യൂസിക് സിസ്റ്റം പൊട്ടിച്ച് പുറത്തിട്ടിരുന്നു. കാർ എടുക്കാനായി എത്തിയപ്പോഴാണ് ഉടമകൾ സംഭവം അറിയുന്നത്‌. ഇവിടെനിന്ന്‌ എബ്രഹാമിന്റെ പഴ്സ് റെയിൽവേ പൊലീസിന്‌ ലഭിച്ചു. ഇതിലെ ആധാർ കാർഡ്‌ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാളുടെ വീട്‌ കണ്ടെത്തിയത്‌. വീട്ടിൽനിന്ന്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തു.
പ്രതി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയെന്ന്‌ പൊലീസ്‌ പറഞ്ഞു. അക്രമസമയത്ത്  ലഹരി ഉപയോഗിച്ചിരുന്നോയെന്ന്‌ അറിയാൻ രക്തം പരിശോധനയ്ക്ക് അയച്ചു. കാറുകളിൽനിന്ന്‌ കൂളിങ് ഗ്ലാസുകൾ, മൊബൈൽ ചാർജറുകൾ, കാർ വാഷ് തുടങ്ങിയവ നഷ്ടമായിട്ടുണ്ട്. 
പത്ത്‌ പരാതി ലഭിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവകൂടി ലഭിച്ചാലെ കൂടുതൽ സാധനങ്ങൾ മോഷണം പോയോയെന്ന്‌ വ്യക്തമാകൂവെന്ന്‌ പൊലീസ്‌ പറഞ്ഞു. ലഹരിവസ്തുക്കൾ വാങ്ങാനുള്ള പണം തേടി അതിക്രമം നടത്തിയെന്നാണ്  പ്രാഥമിക നിഗമനം.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top