21 November Thursday

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന്‌ വീണ് നാല് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019
തിരുവനന്തപുരം
ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് നാല് സ്‌കൂൾ കൂട്ടികൾ ക്ക് പരിക്ക്. ക്ലാസ് കഴിഞ്ഞ് മടങ്ങിയ കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ ഡിപിഐ ജങ്ഷന് സമീപമായിരുന്നു അപകടം. 
 
വിളപ്പിൽശാല സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനി ശ്രീദേവി, പ്ലസ്ടു വിദ്യാർഥിനികളായ കുണ്ടമൺകടവ് സ്വദേശിനി കൃഷ്ണ, വട്ടിയൂർക്കാവ് സ്വദേശിനികളായ വിന്നു, വിന്നി എന്നിവർക്കാണ് പരിക്കേറ്റത്. വട്ടിയൂർക്കാവ് സ്വദേശികളായ ഇരട്ട സഹോദരിമാരിൽ ഒരാൾക്ക് തലയ്ക്കാണ് പരിക്കേറ്റത്.
 
പൂജപ്പുരവഴിയുള്ള  കെഎസ്‌ആർടിസി ബസിൽ വൻ തിരക്കായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ബസിന്റെ വാതിൽപ്പടിവരെ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നു. ഇതിനിടയിൽ ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് കുട്ടികൾ റോഡിലേക്ക് തെറിച്ച് വീണു. 
 
വാതിലിന് സമീപമാണ്  ഇവർ  നിന്നിരുന്നത്. പരിക്കേറ്റ വിദ്യാർഥിനികളെ ഉടൻ  സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 
പ്രാഥമിക പരിശോധനയ്‌ക്ക്‌ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.പരിക്കേറ്റവരെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആശുപത്രിയിൽസന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top