21 October Monday

‘ആയിരം’ വിസ്‌മയത്തിന്‌ ആദരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
തിരുവനന്തപുരം
ആയിരംവേദികളിൽ ഇന്ദ്രജാലത്തിന്റെ വിസ്‌മയംതീർത്ത്‌ മാജിക്പ്ലാനറ്റിലെ ഭിന്നശേഷിയുള്ള കുട്ടിമജീഷ്യന്മാർ. ഓട്ടിസം, സെറിബ്രൽപാഴ്‌സി, ഡൗൺ സിൻഡ്രോം, എംആർ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ്‌ പരിമിതികളെ മറികടന്ന്‌ മാജിക്കിലൂടെ കൈയടിയും അംഗീകാരവും കരസ്ഥമാക്കിയത്‌.
 
 ആർ വിഷ്ണു, ആർ രാഹുൽ, പി ആർ രാഹുൽ, എസ് ശിൽപ്പ, ശരണ്യ സതീഷ്, എസ്‌ ശ്രീലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി സ്ഥിരമായി മാജിക് പ്ലാനറ്റിലെ എം പവർ സെന്ററിൽ ഇന്ദ്രജാല വിസ്മയം തീർക്കുന്നത്. ശനിയാഴ്‌ച ഇവർ 1000 വേദി തികച്ചു. കാണികൾ ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഹർഷാരവം മുഴക്കിയാണ്‌ കുട്ടികളെ അഭിനന്ദിച്ചത്‌.   
 
നടൻ നെടുമുടി വേണു കുട്ടികൾക്ക്‌ അവാർഡ് നൽകി. ദോഹ ബാങ്ക് സിഇഒ ഡോ. ആർ സീതാരാമൻ ഉദ്ഘാടനം ചെയ്തു.  ഡോ. ബാബു ജോർജ് അധ്യക്ഷനായി. സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, മാജിക് പ്ലാനറ്റ് മാനേജർ ജിൻ ജോസഫ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top