23 January Wednesday
നഗരത്തിന് ഇനി പത്തുനാൾ നിറവസന്തം

വസന്തോത്സവത്തിന് ഇന്നു തിരിതെളിയും

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

വസന്തോത്സവത്തിനു മുന്നോടിയായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനകക്കുന്ന്‌ സന്ദർശിക്കുന്നു

തിരുവനന്തപുരം
തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നിൽ വെള്ളിയാഴ‌്ച വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പോത്സവം. 
 
പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നിൽ എത്തിച്ചുകഴിഞ്ഞു. ഓർക്കിഡ്, ബോൺസായി, ആന്തൂറിയം ഇനങ്ങളുടെ  പവലിയൻ, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ച,  മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയ്യാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദർശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബട്ടർഫ്‌ളൈ പാർക്ക് തുടങ്ങിയവയാണ‌് വസന്തോത്സവത്തിന‌് കാഴ‌്ച ഒരുക്കുന്നത‌്. വിഎസ്എസ‌്സി, മ്യൂസിയം - മൃഗശാല, സെക്രട്ടറിയറ്റ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കേരള കാർഷിക സർവകലാശാല, ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവകലാശാല ബോട്ടണി വിഭാഗം, കിർത്താഡ്‌സ്, അഗ്രി - ഹോർട്ടി സൊസൈറ്റി എന്നിങ്ങനെ പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം വ്യക്തികളും നഴ്‌സറികളും സ്റ്റാളുകൾ ഒരുക്കും. വ്യാപാര  സ്റ്റാളുകളും  ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടാകും. ഭക്ഷ്യമേളയും ഇതോടൊപ്പമുണ്ട‌്.
പ്രധാന വാർത്തകൾ
 Top