21 March Thursday

എസ‌്ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ 2 പ്രതികള്‍കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
നെടുമങ്ങാട് 
ശബരിമല സ‌്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ബിജെപി, -ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും നടത്തിയ ആക്രമണ പരമ്പരകളുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. എസ്ഐ സുനില്‍ ഗോപിയേയും പൊലീസുകാരെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പൊലീസ് വാഹനവും സിപിഐ എം പ്രവര്‍ത്തകരുടെ വീട‌് ആക്രമിച്ചു തകര്‍ക്കുകയും ചെയ്ത കേസില പ്രതികളായ  ആനാട് വില്ലേജില്‍ വാഴവിള തടത്തരികത്തു വീട്ടില്‍ (രാജേഷ് ഭവന്‍) രാജേഷ്(27), കുറുപുഴ വില്ലേജില്‍ ഇളവട്ടം  ചെമ്പന്‍കോട് രാജേന്ദ്ര വിലാസത്തില്‍ രതീഷ്(30) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സജിമോന്‍, എസ്ഐമാരായ അനില്‍ കുമാര്‍, സലീം, ഷാഡോ  എസ്ഐ സിജു കെ എല്‍ നായര്‍, ഷാഡോ  പൊലീസുകാരായ ഷാജി, രാജേഷ് എന്നിവരാണ് അറസ്റ്റിന‌് നേതൃത്വം നല്‍കിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top