21 November Thursday

സ്പീച്ചിൽ സ്പീക്കറെ തോൽപ്പിക്കാനാകില്ല

സ്വന്തം ലേഖികUpdated: Sunday Nov 10, 2019
തിരുവനന്തപുരം
പ്രസംഗവേദിയെ കൈയിലെടുത്ത്‌  കുട്ടി സ്പീക്കർ റോസ്‌ന  ജോസഫ്‌. മാറുന്ന മലയാളി മാറുന്ന കേരളം എന്ന വിഷയത്തിൽ ശിശുക്ഷേമസമിതി നടത്തിയ പ്രസംഗ മത്സരത്തിലാണ്‌  സ്‌പീക്കർ ഞെട്ടിച്ചത്‌.
 അവസാന റൗണ്ടിലെ സ്‌ക്രീനിങ്ങിലും റോസ്‌ന മികവ് തെളിയിച്ചു. അക്ഷരം ആയുധം- എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിക്കാൻ സ്‌ക്രീനിങ് കമ്മിറ്റി ആവശ്യപ്പെട്ടപ്പോൾ ഹെലൻ കെല്ലറെ കുറിച്ചാണ് സംസാരിച്ചത്. പിന്നാലെ എസ്തർ എന്ന സ്ത്രീയെ അറിയാമോ എന്ന ചോദ്യത്തിന്‌  ഇക്കണോമിക്‌സിൽ ഈ വർഷത്തെ നൊബേൽ സമ്മാനം നേടിയ വനിതയാണെന്നും അവരുടെ ഭർത്താവ് അഭിജിത് ബാനർജി ഇന്ത്യൻവംശജനാണെന്നും പറഞ്ഞു. 
പത്രം വായിക്കുന്ന, യുട്യൂബിൽ സുകുമാർ അഴീക്കോടിന്റെ പ്രസംഗം കാണുന്ന  റോസ്‌ന ജോസഫിന് ഐഎഎസുകാരിയാകണമെന്നാണ് ആഗ്രഹം. 
ആലപ്പുഴ ജില്ലയിലെ ചേർത്തല പൂച്ചാക്കൽ ഏലൂക്കോട്ടിൽ എ ടി ജോസഫിന്റെയും റീത്താമ്മയുടെയും ഏക മകളായ റോസ്‌ന രണ്ടാംക്ലാസ് മുതൽ പ്രസംഗമത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 
മണപ്പുറം സെന്റ് തെരേസാസ് എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. 14ന് തിരുവനന്തപുരത്ത്‌ നടക്കുന്ന ശിശുദിനാഘോഷപരിപാടികളിൽ റാലിയും പൊതുമ്മേളനവും നയിക്കാനും സ്പീക്കറെത്തും
പ്രധാന വാർത്തകൾ
 Top