21 November Thursday

വര്‍ണോത്സവത്തിന് ഇന്ന് കൊടിയിറങ്ങും: തിരുവനന്തപുരം മുന്നില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

എച്ച്‌എസ്‌ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ സായ്‌കൃഷ്‌ണ (സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസ്‌ പട്ടം)

തിരുവനന്തപുരം 
സംസ്ഥാന ശിശുക്ഷേമസമിതി ആദ്യമായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സ്‌കൂൾ കുട്ടികൾക്കായുള്ള കലോത്സവം- ‘വർണോത്സവം 2019’ ഞായറാഴ്‌ച സമാപിക്കും. വ്യാഴാഴ്ച ആരംഭിച്ച കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ തിരുവനന്തപുരമാണ്‌ മുന്നിൽ. കലാപരിപാടികൾ ഞായറാഴ്‌ച അവസാനിക്കും. 14ന്‌ കനക്കുന്നിൽ നടക്കുന്ന  സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കെ ശൈലജ പങ്കെടുക്കും.
ശിശുക്ഷേമസമിതി ആസ്ഥാനത്ത്‌ മൂന്ന് വേദികളിലായി പ്രസംഗം, ക്വിസ്, നാടോടി നൃത്തം, സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, വയലിൻ എന്നീ മത്സരങ്ങൾ പൂർത്തിയായി. ഞായറാഴ്‌ച മോണോ ആക്ട്, മിമിക്രി, പ്രച്ഛന്ന വേഷം, നിശ്ചലദൃശ്യം, പദ്യപാരായണം എന്നിവ നടക്കും. കലാപ്രതിഭ, കലാതിലകം, സാഹിത്യപ്രതിഭ എന്നിവരെയും തെരഞ്ഞെടുക്കും.
പ്രധാന വാർത്തകൾ
 Top