വെഞ്ഞാറമൂട്
തൃശൂര്‍ കിലയുടെ നേതൃത്വത്തില്‍ കണ്ണൂര്‍, എറണാകുളം ജില്ലകളിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സന്ദര്‍ശിച്ചു. ഉല്‍പ്പാദന പശ്ചാത്തല സേവന മേഖലകളിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനായിരുന്നു സന്ദർശനം. കണ്ണൂരിലെ പേരാവൂര്‍, ഇരിട്ടി, ഇരിക്കൂര്‍ എറണാകുളത്തെ കോതമഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘമാണ് സന്ദർശിച്ചത്.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികൾ വിശദീകരിച്ചു. സംയുക്ത നൂതന പദ്ധതികളായ വാമനപുരം സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക്, -മാണിക്കല്‍ പഞ്ചായത്ത് ശാന്തിഗിരിയിലെ ബ്ലോക്ക് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്, നെല്ലനാട് പഞ്ചായത്തിലെ ഹോളോബ്രിക്സ് മെഷീന് നിര്‍മാണ യൂണിറ്റ്, വാമനപുരം പഞ്ചായത്തില്‍ വനിതാ മേസനറി ട്രെയിനിങ് മുഖേന നിര്‍മിച്ച ഐഎവൈ വീട്, കല്ലറ സാമൂഹ്യാരോഗ്യകേന്ദ്രം -പാലിയേറ്റീവ് വാര്‍ഡും സെക്കന്ററി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും, പാങ്ങോട് പഞ്ചായത്തിലെ കക്കോട്ടുകുന്ന് ഗ്രാമീണ പഠനകേന്ദ്രം, പെരിങ്ങമ്മല പഞ്ചായത്തിലെ പാമ്പുചത്ത മണ്ണ് കുടിവെള്ള പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല, കല്ലറ പഞ്ചായത്തുകളിലെ മുള, ഈറ നേഴ്സറി, തോട് -കയര്‍ ഭൂവസ്ത്രം, ഫാം പോണ്ട് എന്നീ പദ്ധതികളെക്കുറിച്ച് സംഘത്തോട് വിശദീകരിച്ചു.
തുടര്‍ന്ന് സംഘം മാണിക്കല്‍ പഞ്ചായത്ത് ശാന്തിഗിരിയിലെ ബ്ലോക്ക് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റും അനുബന്ധ സ്ഥലങ്ങളും സന്ദര്‍ശിച്ചു.
പ്രസിഡന്റ് കെ പി ചന്ദ്രന്, വൈസ് പ്രസിഡന്റ് കെ ഷീലാകുമാരി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബി സന്ധ്യ, ജി കലാകുമാരി, ഭരണസമിതി അംഗങ്ങളായ എം എസ് ഷാജി, രാധാ വിജയന്, എം എം ഷാഫി, ജി സുഭാഷ്, എന്‍ ചന്ദ്രിക, ജലജ, സെക്രട്ടറി എം മോഹനകുമാര്‍, ജോയിന്റ് ബിഡിഒ ബി എം ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..