21 October Monday
ഡ്യൂട്ടി തർക്കം

കെഎസ്‌ആർടിസി ഡിപ്പോയിൽ കണ്ടക്ടറും സ്റ്റേഷന്‍മാസ്റ്ററും കൈയാങ്കളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
കിളിമാനൂർ
ഡ്യൂട്ടി തർക്കത്തെ തുടർന്ന് കണ്ടക്ടറും സ്റ്റേഷൻമാസ്റ്ററും തമ്മിൽ കെഎസ്ആർടിസി ഡിപ്പോയിൽ കൈയാങ്കളി. തിങ്കളാഴ്ച രാവിലെ പത്തോടെയാണ്‌ സംഭവം. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി കണ്ടക്ടറായ വെള്ളല്ലൂർ സ്വദേശി വിഷ്ണുവർധനനാണ്‌ സ്റ്റേഷൻ മാസ്റ്റർ സുനിൽകുമാറുമായി തല്ലുണ്ടാക്കിയത്‌. സർവീസുകൾ കുറവായതിനാൽ ഇയാൾക്ക്‌ ഡ്യൂട്ടി അനുവദിച്ചിരുന്നില്ല.
 തിങ്കളാഴ്ച ഡ്യൂട്ടിക്കെത്തിയ വിഷ്ണുവർധൻ ഇതുസംബന്ധിച്ച് സ്റ്റേഷൻ മാസ്റ്ററുമായി തർക്കമുണ്ടായി. സ്റ്റേഷൻ മാസ്റ്ററെ അസഭ്യംവിളിച്ച്‌ മർദിച്ചു. തിരിച്ചും മർദിച്ചു. ജീവനക്കാർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്. 
 
പരിക്കേറ്റ ഇരുവരും കിളിമാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം നടത്തും.
പ്രധാന വാർത്തകൾ
 Top