24 September Thursday

കുറയാതെ സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

തിരുവനന്തപുരം 

ജില്ലയിൽ ഞായറാഴ്ച 291 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 101 പേർ മുക്തരായി. ‍281പേർക്കും സമ്പർക്കംവഴിയാണ്‌. -37പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയ്ക്ക്‌ പുറത്തുനിന്നെത്തിയ ആറുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികള്‍‌ 7135ലെത്തി. ശനിയാഴ്ച 2990പേരായിരുന്നു ചികിത്സയിലെങ്കിൽ ഞായറാഴ്ച‌ 3179ആയി. പുരയിടം മേഖലയിൽ -14 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ബദരിയാനഗർ–-11, പുതുക്കുറിച്ചി, പരശുവയ്ക്കൽ–-ഒമ്പത്‌, കാലടി–-എട്ട്‌, കുറ്റിച്ചൽ, പുത്തൻതോപ്പ്–-ആറ്‌, ചെമ്മരുതി,  ഇ എം എസ് കോളനി, പൂവാർ, വഴയില, ഉച്ചക്കട–-അഞ്ച്‌,  നേമം, പള്ളിച്ചൽ, വട്ടവിള, കരമന–-നാല്‌, ശാന്തിപുരം, താഴമ്പള്ളി, ആര്യനാട്, ചിറ്റാറ്റുമുക്ക്,  നാവായിക്കുളം, ചൊവ്വര, കുന്നപ്പുഴ, വരവിളത്തോപ്പ്,  പാറശാല, തൊഴുക്കൽ, പൊഴിയൂർ, മെഡിക്കൽ കോളേജ്, മുറിയങ്കര, തുമ്പ–-മൂന്ന്‌, ബീമാപള്ളി, മലയം, കഴക്കൂട്ടം,  നെയ്യാറ്റിൻകര, കഠിനംകുളം, പുതിയതുറ, നെയ്യാർഡാം, പൂന്തുറ,  വള്ളക്കടവ്, അമരവിള, പനച്ചുമൂട്, ഇരിക്കാലുവിള, ആനയറ, എം ജി റോഡ്,  അഞ്ചുതെങ്ങ്, തോപ്പ്, പുത്തൻമണ്ണ്–-രണ്ട്‌ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു. 

പുറത്തുനിന്നെത്തിയവർ: യുഎഇയിൽ നിന്നെത്തിയ മണനാക്ക് സ്വദേശി (25), വെള്ളൂർക്കോണം സ്വദേശി (36), ഒമാനിൽ നിന്നെത്തിയ ചെമ്മരുതി സ്വദേശികൾ (50, സ്‌ത്രീ)–-(65, പുരുഷൻ), തമിഴ്നാട്ടിൽ നിന്നെത്തിയ മാർത്താണ്ഡം സ്വദേശി (51), ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി (29).

26 ദിവസം; 1000ൽ നിന്ന്‌‌ 7000: ജില്ലയിൽ കോവിഡ്‌ രോ​ഗികളുടെ എണ്ണം 1000ൽനിന്ന്‌ 7000ൽ എത്തിയത്‌ 26 ദിവസംകൊണ്ട്‌. രോ​ഗികള്‍ 100 കടന്നത്‌ ജൂൺ ആറിനായിരുന്നു. ജൂലൈ 14ന്‌  1000 കവിഞ്ഞു. അഞ്ചു ദിവസംമാത്രമാണ്‌ 1000ൽ നിന്ന്‌ 2000ൽ എത്താനെടുത്തത്‌. ആഗസ്ത്‌ ആറിന്‌‌ 6000 കവിഞ്ഞു. ഒമ്പതിന്‌ 7000വും.

കണ്ടെയ്‌ൻമെന്റ്‌ സോൺ: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ- പുത്തനമ്പലം, മൂന്നുകല്ലിൻമൂട്, ടൗൺ, വഴിമുക്ക് എന്നീ വാർഡും അണ്ടൂർക്കോണം പഞ്ചായത്തിലെ കരിച്ചറ വാർഡ്, തൊളിക്കോട് പഞ്ചായത്തിലെ കണിയാരംകോട്, പനയ്‌ക്കോട്, തൊളിക്കോട്‌, നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റുമുക്ക് വാർഡ്, വെള്ളറട പഞ്ചായത്തിലെ അഞ്ചുമരങ്കാല, കിളിയൂർ, മണൂർ, പൊന്നമ്പി, മണത്തോട്ടം, പനച്ചമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി, പൂവച്ചൽ പഞ്ചായത്തിലെ ചായ്ക്കുളം, തിരുവനന്തപുരം കോർപറേഷനിലെ കാലടി വാർഡ് (ഭാഗികം), കുരിയാത്തി (ഭാഗികം), കുടപ്പനക്കുന്ന് (ഭാഗികം), കാലടി –- കാലടി സൗത്ത്- മരുതറ, ഇളംതെങ്ങ്, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജങ്‌ഷൻ–-കുരിയാത്തി റൊട്ടിക്കട, കെ എം മാണി റോഡ്, കുടപ്പനക്കുന്ന് - ഹാർവിപുരം കോളനി എന്നിവയുമാണ്‌ പുതിയ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top