24 September Thursday

രോഗമുക്തിയിൽ ആശ്വസിച്ച്‌ തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

തിരുവനന്തപുരം

കോവിഡ്‌ രോഗമുക്തിനിരക്കിൽ ഗ്രാഫുയർത്തി തലസ്ഥാനം. ജൂലൈ 25 മുതൽ രണ്ടാഴ്ചയ്ക്കിടെ രോഗമുക്തരായവരുടെ എണ്ണത്തില്‍ വലിയ മുന്നേറ്റമാണ്‌ ജില്ലയിലുണ്ടായത്‌. ആകെ രോഗികളില്‍ പകുതിയിലധികം പേരും രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌ 7135 പേർക്ക്‌. അതിൽ 3924 പേർ (54.99 ശതമാനം) മുക്തരായി. ചികിത്സയിലുള്ളതാകട്ടെ 3179 പേരും (44.55 ശതമാനം). കോവിഡ്‌ മരണം 19. അഞ്ചിനു മാത്രം 528 പേരും എട്ടിന്‌ 777 പേരും രോഗമുക്തരായി. ജൂലൈ മധ്യത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായപ്പോഴും രോഗമുക്തിനിരക്ക്‌ പത്തിൽ താഴെയായിരുന്നു. ജൂലൈ അവസാനവും ആഗസ്ത്‌ ആദ്യവും രോഗമുക്തിനിരക്ക്‌ പ്രതിദിന രോഗികളേക്കാൾ കൂടുതലായി. 

പരിശോധനയിലും വൻവർധന

പ്രതിദിന പരിശോധനയിലും വൻവർധന‌. ജൂൺ ആദ്യവാരം 2500 സാമ്പിളാണ്‌ പരിശോധിച്ചതെങ്കിൽ ആഗസ്ത്‌ ആദ്യവാരം 18,500ൽ എത്തി. തീരദേശമേഖലകളിൽ സമ്പർക്കവ്യാപനം കൂടിയതോടെയാണ്‌ റാപ്പിഡ്‌ ആന്റിജൻ ടെസ്റ്റ്‌ ആരംഭിച്ചത്‌. ജൂലൈ 17നാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥിരീകരിച്ചത്‌. തുടർന്ന്‌ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂർ, പാറശാല, പെരുമാതുറ, പൂവാർ, കുളത്തൂർ, കാരോട് എന്നിങ്ങനെ 11 ലാർജ് ക്ലസ്റ്റർകൂടി ജില്ലയിലുണ്ടായി. ഇവിടങ്ങളിലെല്ലാം പ്രത്യേക കേന്ദ്രങ്ങളിൽ വ്യാപക പരിശോധനയാണ്‌ നടക്കുന്നത്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top