16 January Saturday

മനോരമയുടേത്‌ വ്യാജ വാർത്ത

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

വിളപ്പിൽ 

മലയിൻകീഴ് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം വൈകിയത് വകുപ്പുമന്ത്രിയെ കിട്ടാത്തതുകൊണ്ടാണെന്ന മനോരമ വാർത്ത പച്ചക്കള്ളമാണെന്ന്‌ എൽഡിഎഫ് മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കെട്ടിടോദ്ഘാടനത്തിന്‌ മന്ത്രിയുടെ ഓഫീസുമായി പഞ്ചായത്ത്‌ ഭരണ സമിതി ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തായതിനാൽ ഏതെങ്കിലും കോൺഗ്രസ് നേതാവിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ അടൂർ പ്രകാശ് എംപിയെയും കാത്ത്‌ ഉദ്ഘാടനം നീണ്ടുപോയി. പണി പൂർത്തീകരിച്ചിട്ടും കെട്ടിടം തുറക്കാത്തതിൽ ജനങ്ങൾ ഒടുവിൽ പ്രതിഷേധമുയർത്തിയപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റ്‌ സ്വയം ഉദ്ഘാടനം ചെയ്ത് തടിയൂരിയത്. ഒരു വർഷംമുമ്പ്‌ പണി പൂർത്തിയായ കെട്ടിടമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. സ്ഥലം എംഎൽഎയെപ്പോലും അറിയിക്കാനുള്ള മാന്യത പഞ്ചായത്ത്‌ ഭരണസമിതി കാട്ടിയില്ല. രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള  പഞ്ചായത്തിന്റെ ഇത്തരം നീക്കത്തെ വെള്ളപൂശാനാണ് വകുപ്പുമന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനോരമ ശ്രമിക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top