07 August Friday

ചായം ബാങ്ക്: അഴിമതിക്കാരെ രക്ഷിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
വിതുര
അനധികൃത നിയമനമുൾപ്പെടെ വൻ അഴിമതി കാട്ടി ചായം സഹകരണ ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ മുൻ ഭരണസമിതി അംഗങ്ങളെ രക്ഷിക്കാൻ ഭരണസമിതി രംഗത്ത്. കോൺഗ്രസ്‌ നേതൃഞത്വത്തിലുള്ളവരാണ്‌ രണ്ട്‌ ഭരണസമിതിയിലും.  
കെട്ടിട നിർമാണത്തിലടക്കം 33 ലക്ഷത്തിന്റെ ക്രമക്കേട്‌ നടന്നുവെന്ന്‌ ചൂണ്ടിക്കാട്ടി മുൻ ജീവനക്കാരൻ ഭാർഗവൻപിള്ളയാണ്‌ പരാതി നൽകിയത്‌. ഈ അന്വേഷണവുമായി സഹകരിക്കാതെയാണ്‌ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമം. 
പരാതിയിൽ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെ നോട്ടീസ് നൽകാൻ ജോയിന്റ് രജിസ്ട്രാർ ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. നഷ്ടമുണ്ടാക്കിയ ഭരണസമിതി അംഗങ്ങളിൽനിന്നു തുക തിരികെ പിടിക്കണമെന്നായിരുന്നു ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടത്.  
ഇതിനെതിരെ മുൻ അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സഹകരണ വകുപ്പിന് അപ്പീൽ നൽകാനായിരുന്നു നിർദേശം. അപ്പീലിന്റെ അടിസ്ഥാനത്തിൽ വാദം കേൾക്കുന്നത് സഹകരണ വകുപ്പ് സെക്രട്ടറിയാണ്. എന്നാൽ ആരോപിതർക്കെതിരായ രേഖകൾ തെളിവെടുപ്പിന്‌ ഹാജരാക്കേണ്ടെന്നും ബാങ്കിനെ പ്രതിനിധാനം ചെയ്ത് ആരും പോകേണ്ടെന്നുമാണ്‌ ഭരണസമിതിയുടെ നിലപാട്
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top