20 November Wednesday

പ്രശാന്തം ഇനി വട്ടിയൂർക്കാവ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

‘പ്രശാന്തം ഇനി വട്ടിയൂർക്കാവ് '’ പരിപാടിയിൽ സ്ഥാനാർഥി വി കെ പ്രശാന്ത്‌, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, ജി എസ് പ്രദീപ്, സിനിമാ താരം കിഷോർ എന്നിവർ വോട്ടർമാരെ അഭിവാദ്യംചെയ്യുന്നു

വട്ടിയൂർക്കാവ് 
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി കെ പ്രശാന്തിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഡിവൈഎഫ്ഐ കൊടുങ്ങാനൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രശാന്തം ഇനി വട്ടിയൂർക്കാവ് '’ യുവജന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ എം മനോജ് അധ്യക്ഷനായി. ഗ്രാൻറ് മാസ്റ്റർ ജി എസ്  പ്രദീപ്, സിനിമാ താരം കിഷോർ എന്നിവർ സംസാരിച്ചു. 
 
യുവതയൊന്നാകെ ഒഴുകിയെത്തിയ പരിപാടിക്കിടെ സ്ഥാനാർഥി വി കെ പ്രശാന്തും എത്തിയതോടെ ആവേശം ഉച്ചസ്ഥായിലായി. പ്രശാന്തുമായി സൗഹൃദം പങ്കിട്ട് വിശിഷ്ടാതിഥികൾ സദസ്സിനെ അഭിവാദ്യം ചെയ്തു. ബൂത്ത് കമ്മിറ്റികളിൽ നിന്ന് ആവേശപൂർവം പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. റ്റി സി 96 ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും പരിപാടിക്ക് കൊഴുപ്പേകി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എസ് ഹരികുമാർ, ഡിവൈഎഫ്ഐ. ജില്ലാ പ്രസിഡന്റ് വി വിനീത്, ജില്ലാ ട്രഷറർ വി അനൂപ്, ജില്ലാ കമ്മിറ്റിയംഗം ശിജിത്ത്, സിപിഐ എം കൊടുങ്ങാനൂർ മേഖലാ സെക്രട്ടറി എ എസ് ഡാനി തുടങ്ങിയവർ പങ്കെടുത്തു.മേഖല സെക്രട്ടറി എ വി അമൽ സ്വാഗതവും  സഞ്ചു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top