21 October Monday

അലസമായൊഴുകാം ആക്കുളത്തേക്ക്‌ പോരൂ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ആക്കുളം ടൂറിസ്‌റ്റ്‌ വില്ലേജിൽ പരീക്ഷണാർഥം നടത്തിയ കുട്ടവഞ്ചി സവാരി

വഞ്ചിയൂർ 

ഇത്തവണ ഓണം ആക്കുളം ടൂറിസ്‌റ്റ്‌ വില്ലേജിലാകാം. ഓണം വാരാഘോഷത്തിന്റെ ഭാഗമായി  വില്ലേജിൽ നിരവധി പരിപാടികളുണ്ട്‌. സന്ദർശകർക്കായി ഒരുക്കിയ കുട്ടവഞ്ചി സവാരിയാണ്‌ ഇത്തവണത്തെ പ്രത്യേകത. തിരുവോണദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. വില്ലേജിൽ ഇത്തവണ താരം കുട്ടവഞ്ചി തന്നെയാണ്‌. നാലു പേർക്ക് സഞ്ചരിക്കാവുന്ന വഞ്ചി വൈകിട്ട്‌ 3.30 മുതൽ 6.30  വരെ സഞ്ചാരിക്ക്‌ സജ്ജമാണ്‌. 250 രൂപയാണ് നിരക്ക്. നീന്തൽക്കുളവും കുട്ടികളുടെ പാർക്കുമുണ്ട്‌. കുട്ടികൾക്ക്  നീന്തൽ പരിശീലന സൗകര്യവുമുണ്ട്. രാവിലെ 7.30 മുതൽ വൈകിട്ട്‌ 6 വരെ നീന്തൽക്കുളം പ്രവർത്തിക്കുന്നു. 12 വയസ്സിനു മുകളിലുള്ളവർക്ക്‌ 100 രൂപയും 5 വയസ്സിനു മുകളിൽ 12 വയസ്സിനു താഴെ 50 രൂപയും ആണ് നിരക്ക്‌.  കുട്ടികളുടെ പാർക്ക്‌ രാവിലെ  9  മുതൽ 7 വരെയാണ്‌. നിരക്ക്‌ 12 വയസ്സിനു താഴെ 10 രൂപ 12 വയസ്സിനു മുകളിൽ 20 രൂപ. ഡിടിപിസി നിയന്ത്രണത്തിൽ ഉള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ബോട്ട് സവാരിയും സൈക്ലിങ് പാർക്കും ഉടൻ  ആരംഭിക്കും.

പ്രധാന വാർത്തകൾ
 Top