തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ അടിയ്ക്കടിയുള്ള പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. അന്നേ ദിവസം രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനവും ജിപിഒയ്ക്ക് മുന്നിൽ പ്രതിഷേധ യോഗവും ചേരും. പത്രം, പാൽ, ആശുപത്രി, വിമാനത്താവളം, ദുരിതാശ്വാസപ്രവർത്തനവുമായി ബന്ധപ്പെട്ടവരും പ്രദേശങ്ങളും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, മാങ്കോട് രാധാകൃഷ്ണൻ, അഡ്വ.ജെ വേണുഗോപാലൻനായർ, അഡ്വ. എസ് ഫിറോസ് ലാൽ, നന്ദിയോട് സുഭാഷ് ചന്ദ്രൻ, പാളയം രാജൻ, അഡ്വ.ആർ സതീഷ്കുമാർ, തമ്പാനൂർ രാജീവ്, പനയ്ക്കോട് മോഹനൻ, വി പത്മകുമാർ, സി അജയകുമാർ, എസ് ബിനിൽകുമാർ എന്നിവർ പങ്കെടുത്തു.