17 September Tuesday

സാന്ത്വനപരിചരണം ജില്ലയിൽ വ്യാപിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

കിളിമാനൂർ

ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സാന്ത്വനപരിചരണ പ്രവർത്തനങ്ങൾ ജില്ലയിൽ വ്യാപിപ്പിക്കും. മുഴുവൻ കിടപ്പുരോ​ഗികളെയും പരിചരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ട്രസ്റ്റ്‌ സംഘടിപ്പിക്കും. വിവിധ സോണൽ കമ്മിറ്റികളുടെയും റീജ്യണൽ കമ്മിറ്റി ചെയർമാൻ, കൺവീനർമാർ എന്നിവരുൾപ്പെടുന്ന സംയുക്തയോ​ഗം സംഘടിപ്പിച്ചു. യോ​ഗം ആറ്റിങ്ങൽ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്‌ ട്രസ്റ്റി അനാവൂർ നാ​ഗപ്പൻ ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് സാന്ത്വന പരിചരണപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി ഓരോ റീജ്യണൽ കമ്മിറ്റികളിൽനിന്നും പുരുഷ, വനിതാ വളന്റിയർമാരെ തെരഞ്ഞെടുക്കും. ഇവർക്ക് വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്ത് 10 ദിവസത്തെ പരിശീലന ക്ലാസ് നൽകും. പി കൃഷ്ണപിള്ള ദിനത്തിൽ റീജ്യണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കിടപ്പുരോ​ഗികളെ കണ്ടെത്തുന്നതിനുള്ള സർവേ നടത്തും.  പരിശീലനം കഴിഞ്ഞെത്തുന്നവർ വീടുകളിലെത്തി രോഗികളെ പരിചരിക്കും. സൗജന്യ ആംബുലൻസ് സേവനം, ഭക്ഷണം, മരുന്നുകൾ, മാനസികോല്ലാസത്തിനായുള്ള പദ്ധതികൾ തുടങ്ങിയവയാണ്‌ ട്രസ്റ്റ്‌ ലക്ഷ്യമിടുന്നത്‌. നായനാർ ട്രസ്റ്റ് സാന്ത്വനപരിചരണ കമ്മിറ്റി  ചെയർമാൻ സി അജയകുമാർ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ അഡ്വ. മടവൂർ അനിൽ അധ്യക്ഷനായി.കൺവീനർ കെ പി സന്തോഷ് സ്വാ​ഗതവും സിപിഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top