07 August Friday
പൂന്തുറയിൽ കർശന നടപടി

അതിർത്തികൾ അടച്ചു

സ്വന്തം ലേഖകൻUpdated: Thursday Jul 9, 2020
തിരുവനന്തപുരം
പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ അടിയന്തര നടപടികൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കോവിഡ്‌ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കത്തിൽ 120 പേർ വരികയും 600 സാമ്പിൾ പരിശോധിച്ചതിൽ 119 പേർക്ക്‌ പോസിറ്റീവാകുകയും ചെയ്‌ത സാഹചര്യത്തിലാണിത്‌.  ചീഫ്  സെക്രട്ടറി, ആരോഗ്യ  സെക്രട്ടറി,  പൊലീസ്‌ മേധാവി, കലക്ടർ എന്നിവരുമായി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. 
 
പുറത്തുനിന്ന് ആളുകൾ പൂന്തുറയിലേക്ക്‌ എത്തുന്നത് തടയും. അതിർത്തികൾ അടച്ചിടും. പൂന്തുറയിലെ മൂന്ന് വാർഡുകളിൽ വ്യാഴാഴ്‌ച മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകാൻ കലക്ടർക്ക്‌ നിർദേശം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top