22 October Tuesday

മെഡിക്കൽ, അനുബന്ധ കോഴ്‌സ്‌: മോപ്‌ അപ്‌ കൗൺസലിങ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2019
 
തിരുവനന്തപുരം
എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കലും അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള ഓൺലൈൻ മോപ്-അപ് കൗൺസിലങിന്‌ 15ന്‌ വൈകിട്ട്‌ അഞ്ചുവരെ ഓപ്‌ഷൻ രജിസ്‌റ്റർ ചെയ്യാം ഈ ഘട്ടത്തിൽ ആയുർവേദ (ബിഎഎംഎസ്‌), ഹോമിയോപ്പതി (ബിഎച്ച്‌എംഎസ്‌) സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അലോട്ട്മെന്റ് നടത്തും. 
 
കേരളാ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ ലഭിച്ചെങ്കിലും പ്രവേശനം നേടാതിരുന്ന വിദ്യാർഥികൾക്കും ഓൺലൈൻ മോപ്-അപ് കൗൺസിലിംഗിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.  ഓൺലൈൻ മോപ്-അപ്‌ കൗൺസിലിങ് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന
വെബ്സൈറ്റിൽ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Option Registration’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത്  ഓപ്ഷൻ രജിസ്റ്റർ ചെയ്യാവും. അലോട്ട്മെന്റ് 16ന്‌ നടത്തും. ഫീസ്‌ ബാധകമെങ്കിൽ  17, 18 എന്നീ തീയതികളിൽ  ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരമോ ഓൺലൈൻ പേയ്മെന്റ് മുഖേനയോ ഒടുക്കിയ ശേഷം 18ന്‌ വൈകിട്ട്‌ അഞ്ചിനകം പ്രവേശനം നേടണം.  
 
അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയവരെ  പരിഗണിക്കുന്നതല്ല. മുൻ അലോട്ട്മെന്റുകളിലൂടെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി , അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവർക്ക് അവരുടെ ഓപ്ഷൻ പ്രകാരം മോപ്-അപ് കൗൺസിലിംഗ് വഴി പുതിയ അലോട്ട്മെന്റ് ലഭിക്കുകയാ ണെങ്കിൽ നേരത്തെ ലഭിച്ച അലോട്ട്മെന്റ് റദ്ദാകും.  എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in, www.cee.kerala.org എന്നിവയിൽ ലഭിക്കും. സഹായത്തിന്‌ ഫോൺ:  0471 2332123, 2339101, 2339102, 2339103, 2339104
പ്രധാന വാർത്തകൾ
 Top