18 October Friday

ഓണനിലാവ് ഘോഷയാത്ര സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

തിരുവനന്തപുരം കോർപറേഷൻ ഓണനിലാവ് 2019 മേയർ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

കഴക്കൂട്ടം
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്,നഗരസഭ, കഴക്കൂട്ടം പ്രസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് സാംസ്‌കാരിക ഘോഷയാത്ര നടത്തി. പോത്തൻകോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മേയർ വി കെ പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്തു. 
 
നാടൻ കലാരൂപങ്ങൾ നിശ്ചലദൃശ്യങ്ങൾ, ചെണ്ടമേളം, കുട്ടികളുടെ കരാട്ടെ പ്രകടനം, ബാന്റുമേളം, തെയ്യം, സ്കൂൾ കോളേജ് വിദ്യാർഥികളെ അണിനിരത്തിക്കൊണ്ടുള്ള വർണക്കാഴ്ചകളും ഘോഷയാത്രയ്ക്ക് പൊലിമ കൂട്ടി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരാഴ്ച നീളുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മേയർ വി കെ പ്രശാന്ത് നിർവഹിച്ചു. കൗൺസിലർ മേടയിൽ വിക്രമൻ, നടൻ പ്രേംകുമാർ, കഴക്കൂട്ടം അനിൽ, എം എം അൻസാർ, ജി സുരേഷ് കുമാർ, ജ്യോതിസ് സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, ബാബുക്കുട്ടൻ, എസ് മനോഹരൻ, കുന്നിൽ ഹൈപ്പർമാർക്കറ്റ് ചെയർമാൻ നാസിമുദ്ദീൻ, സി സുദ‌ർശനൻ, കെ ശ്രീകുമാർ, എസ് എസ് ബിജു, ഷൈൻ എ സത്താർ, കെ ഷാജി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top