18 October Friday

കശ്‌മീർ ജനതയ്‌ക്ക്‌ കേരളത്തിന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കശ്‌മീർ പ്രശ്‌നത്തിൽ എൽഡിഎഫ്‌ തമ്പാനൂരിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കശ്‌മീരിനെ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം. കശ്‌മീർ ജനതക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും കേരളം അവർക്കൊപ്പമെന്ന്‌ അറിയിക്കാനുമായി സിപിഐ എം നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും ആയിരങ്ങൾ പങ്കെടുത്തു.  
ശക്തമായ മഴയെ വകവെക്കാതെയാണ്‌  മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ ബിജെപി  നീക്കത്തെ പ്രതിരോധിക്കാൻ ജനങ്ങൾ എത്തിയത്‌.
 തിരുവനന്തപുരത്ത്‌ പാളയത്ത്‌ നടന്ന പ്രതിഷേധ റാലി സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top