19 September Thursday

ഡോ. ടി എസ് ജയനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
വർക്കല
കഴിഞ്ഞ 3 ദശാബ്ദക്കാലം ആയുർവേദചികിത്സാരംഗത്ത് നിരവധി സംഭാവനകൾ നൽകി ഐഎസ്എം ഡിപ്പാർട്ട്മെന്റ് ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന്‌ വിരമിച്ച ഡോ. ടി എസ് ജയനെ വോയ്സ് ഓഫ് വർക്കല ആദരിച്ചു. ശിവഗിരി ഗുരുകുല അധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് പൊന്നാടയും ഫലകവും നൽകി. ചെയർമാൻ എസ് കൃഷ്ണകുമാർ അധ്യക്ഷനായി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി ചന്ദ്രമോഹൻ, കേരള സർവകലാശാല മുൻ കൊളീജിയറ്റ് ഡയറക്ടർ ഡോ. എം ജയപ്രകാശ്, ത്യാഗേശ്വര സ്വാമികൾ, ബി ജോഷിബാസു, റേസുധൻ, സുലോചനൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top