12 August Wednesday

ആരോഗ്യ സബ്സെന്ററിന്‌ ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

അരശുപറമ്പിൽ ആരോഗ്യ സബ്സെന്ററിന്റെ ശിലയിടൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിക്കുന്നു

നെടുമങ്ങാട് 
നെടുമങ്ങാട് നഗരസഭയിലെ അരശുപറമ്പ് വാർഡിൽ ആരോഗ്യ സബ്സെന്ററിന്‌  ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ശിലയിട്ടു.  ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി ഹരികേശൻ അധ്യക്ഷനായി. 
വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, ടി ആർ സുരേഷ് കുമാർ, കെ ഗീതാകുമാരി,  എൽ എഫ് അജിതകുമാരി, ലളിതാംബിക, ടി അർജുനൻ,  സ്റ്റാലിൻ നാരായണൻ എന്നിവർ സംസാരിച്ചു. പി ജി പ്രേമചന്ദ്രൻ സ്വാഗതവും എസ് അജിത നന്ദിയും പറഞ്ഞു. കാരവളവ് കൈരളി നഗറിൽ ബഡ്സ് സ്കൂളിന് സമീപം സ്വകാര്യ വ്യക്തികൾ കൈയേറിയ റവന്യുഭൂമി തിരിച്ചുപിടിച്ചാണ് സബ്സെന്റർ നിർമിക്കുന്നത്.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top