28 March Tuesday

ആർഎസ്‌എസുകാർ വീട്‌ അടിച്ചുതകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

rss attack

കഴക്കൂട്ടം> രാത്രിയിൽ ആയുധങ്ങളുമായി എത്തി യ ആർഎസ്എസുകാർ വീട്‌ അടിച്ചുതകർത്തു. അയിരൂപ്പാറ പ്ലാക്കോട് മുടമ്പലകോണത്ത് ഓമനയുടെ വീടാണ് കഴി ഞ്ഞ ദിവസം രാത്രി 11.30 ഓടെ ഒരു സംഘം അടിച്ചുതകർത്തത്‌. വീടിന്റെ ജനലുകൾ തകർന്നു. ഓമനയും മകൾ ബീനയും ചെറുമകൾ ആശയുമാണ് വീട്ടിലുണ്ടായിരുന്നത്. ആർഎസ്എസ് -ബിജെപി പ്രവർത്തകനായ സത്യജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഓമന പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകനായ ചെറുമകൻ ശ്രീനാഥിനെതിരെ നിരന്തരം ബിജെപി -ആർഎസ്എസ്‌ സംഘത്തിന്റെ ഭീഷണിയുണ്ട്.
 
വീടുതകർത്ത സംഭവത്തിൽ പരാതി കൊടുക്കാൻ പോത്തൻകോട് സ്റ്റേഷനിൽ ബീനയും ആശയും ചെന്നപ്പോൾ എസ് ഐ രാജീവ് പരാതി സ്വീകരിക്കാതെ ഇറക്കിവിട്ടു. തുടർന്ന് സിപിഐ എം പൗഡിക്കോണം ലോക്കൽ സെക്രട്ടറി അജിത്ത് ലാലും ബ്രാഞ്ച് സെക്രട്ടറി ഷണ്മുഖനും സിഐ മിഥുനുമായി സംസാരിച്ചു.  ചൊവ്വാഴ്ച വീണ്ടും പരാതിയുമായി ചെന്ന ബീനയെയും ആശയെയും എസ് ഐ അസഭ്യം പറഞ്ഞു.
 
"ആർഎസ്എസുകാർക്കെതിരെ നിങ്ങൾ പരാതി കൊടുക്കുമോ,- എന്നുചോദിച്ച എസ്‌ഐ ഇപ്പോൾ പരാതി നോക്കാൻ സമയമില്ല പോയിട്ട് വൈകിട്ട് വരാൻ' പറഞ്ഞ്‌ തിരികെയയച്ചു. എസ്‌ഐക്കെതിരെ അജിത്ത് ലാൽ ഡിവൈഎസ്‌പിക്ക് പരാതി നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top