നെയ്യാറ്റിൻകര
സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയെ വരവേൽക്കാൻ നെയ്യാറ്റിൻകരയിൽ സ്വാഗതസംഘം രൂപീകരിച്ചു.
മാർച്ച് പതിനെട്ടിനാണ് ജാഥ നെയ്യാറ്റിൻകരയിലെത്തുന്നത്. സ്വാഗതസംഘരൂപീകരണ യോഗം സ്വദേശാഭാമിനി ഠൗൺ ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ ഉദ്ഘാനം ചെയ്തു. ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ അധ്യക്ഷനായി.
കെ ആൻസലൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ, വി കേശവൻകുട്ടി, വി രാജേന്ദ്രൻ, പി രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ ആൻസലൻ എംഎൽഎ (ചെയർമാൻ), ടി ശ്രീകുമാർ (കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..