11 August Thursday

എൽഐസിയിലെ ഐപിഒ നീക്കം ഉപേക്ഷിക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
തിരുവനന്തപുരം
എൽഐസിയിലെ ഐപിഒ നീക്കം ഉപേക്ഷിക്കണമെന്ന്‌ എൽഐസി എംപ്ലോയീസ്‌ യൂണിയൻ തിരുവനന്തപുരം ഡിവിഷൻ 64-–-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം  എഐഐഇഎ മുൻ വൈസ്‌ പ്രസിഡന്റ്‌ എസ്‌ എസ്‌ പോറ്റി ഉദ്‌ഘാടനം ചെയ്‌തു.
സൗത്ത്‌ സോൺ ഇൻഷുറൻസ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി സെന്തിൽകുമാർ, ജോയിന്റ്‌ സെക്രട്ടറി ഐ കെ ബിജു, എൽഐസി പെൻഷനേഴ്‌സ്‌ അസോസിയേഷൻ തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറി വി ജി കെ പിള്ള എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: വി എസ്‌ മധു (പ്രസിഡന്റ്‌), പി രാജു (ജനറൽ സെക്രട്ടറി), കെ കെ സുജാത (ട്രഷറർ), ഷഫീഖ്‌    മുഹമ്മദ്‌, വി ആൻഡ്രു,         ബിനു ബി നായർ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ എസ്‌ തനൂജ്‌ (വൈസ്‌ പ്രസിഡന്റ്‌), എ അനന്തകുമാരി (വനിതാ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top