05 August Wednesday
കോവിഡ്‌ പ്രതിരോധം

തലസ്ഥാനത്ത്‌ നടപ്പാക്കിയത്‌ മികച്ച പ്രവർത്തനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

തിരുവനന്തപുരം

കോവിഡ്- പ്രതിരോധത്തിനായി ശക്തമായ പ്രവർത്തനമാണ് തുടക്കം മുതൽ തിരുവനന്തപുരത്ത് നടത്തിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെയ് 3 വരെ 17 പേർക്കാണ്  ജില്ലയിൽ രോഗം ബാധിച്ചത്. മെയ് 4 മുതൽ തിങ്കളാഴ്‌ച വരെ 277 പേർക്ക്‌  രോഗം ബാധിച്ചു. അതിൽ 216 പേർ പുറത്തുനിന്ന്‌ വന്നവരാണ്‌. 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 എണ്ണവും സമ്പർക്കത്തിലൂടെയായിരുന്നു. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ  കൈവിട്ടെന്നു വരും. അതുകൊണ്ടാണ്  ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയതുറ, ഫോർട്ട്, ആറ്റുകാൽ, മണക്കാട് എന്നിവിടങ്ങളിൽ രോഗലക്ഷണമുള്ള മുഴുവൻ പേർക്കും ആന്റിജൻ ടെസ്‌റ്റ്‌ നടത്തുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ റെപ്രസെന്റേറ്റീവ്, മത്സ്യ കച്ചവടക്കാർ, ഭക്ഷ്യവിതരണക്കാർ തുടങ്ങിയവരെ പരിശോധിക്കും.  കോവിഡ്- പ്രതിരോധത്തിന്‌ ശക്തമായ പ്രവർത്തനങ്ങളാണ് ആദ്യം മുതൽ  തിരുവനന്തപുരത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി  വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top