03 February Friday

ബിവറേജസ്‌ ഔട്ട്‌ലെറ്റിൽ ആക്രമണം നടത്തിയവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
പാലോട്
ബിവറേജസ്‌ ഔട്ട്‌ലെറ്റിൽ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ അഖിൽ എസ് സുനിൽ (24) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനെത്തിയ ഇരുവരും ജീവനക്കാരോട് തർക്കിക്കുകയും ആക്രമിക്കുകയും ചെയ്തു. 
ഔട്ട്‌ലെറ്റിനുള്ളിൽ കടന്ന് ജീവനക്കാരികളോട് ഉൾപ്പെടെ തങ്ങൾ ഗുണ്ടകളാണെന്ന് ആക്രോശിച്ച ഇരുവരും തടയാനെത്തിയവരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. ഇവർ നിരവധി കേസിലെ പ്രതികളും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ ശിക്ഷാനടപടികൾ നേരിട്ടുള്ളവരുമാണ്. പാലോട് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിൽ എ നിസാറുദ്ദീൻ, റഹീം, അൽ അമാൻ, രജിത്‌ രാജ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top