15 August Monday

പൊന്മുടിയിൽ മണ്ണിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കമ്പിമുക്ക് - പുതുക്കാട് എസ്റ്റേറ്റ് 
റോഡിൽ മണ്ണിടിഞ്ഞ നിലയിൽ

വിതുര
പൊന്മുടിയില്‍ വീണ്ടും മണ്ണിടിഞ്ഞു. വ്യാഴാഴ്ച രാത്രി പൊന്മുടി പാതയിൽ കമ്പിമൂട് ജങ്ഷനിൽനിന്ന് പുതുക്കാട് എസ്റ്റേറ്റിലേക്ക് പോകുന്ന റോഡിലാണ് വലിയ പാറക്കഷ്ണങ്ങളടക്കം ഇടിഞ്ഞ് വീണത്‌. 
ഇതോടെ എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള റോഡ് അടഞ്ഞു. ഇവിടെ താമസിക്കുന്നവര്‍ക്ക് പുറത്തേക്ക് വരാനാകാത്ത സ്ഥിതിയാണ്.പൊന്മുടി പാതയിൽനിന്ന്‌ മൂന്ന്‌ കിലോമീറ്റർ അകത്തേക്കുള്ള ഈ സ്ഥലത്തേക്ക്‌ കാൽനടയായാണ്‌  എത്താനാകുക. അതിനാൽ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കും. മണ്ണുമാന്തി യന്ത്രത്തെ സ്ഥലത്തെത്തിച്ചാൽ മാത്രമാണ്‌. 
പാറക്കഷ്ണങ്ങൾ നീക്കം ചെയ്യാനാകുക.  പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര നിലവില്‍ നിരോധിച്ചിരിക്കുകയാണ്.  ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പൊന്മുടി കൂടാതെ കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top