19 September Saturday

നേരിയ ആശ്വാസം; 528 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

തിരുവനന്തപുരം 

കോവിഡ്‌ മുക്തരായവരുടെ എണ്ണത്തിലെ വർധന ജില്ലയ്ക്ക്‌ ആശ്വാസം പകരുന്നു. 528 പേരുടെ ഫലമാണ്‌ ബുധനാഴ്‌ച നെഗറ്റീവായത്‌. ഇതുവരെയുള്ളതില്‍ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്‌. 
 
മൂന്ന്‌ ആരോഗ്യപ്രവർത്തകരടക്കം 274 പേർക്ക്‌ ബുധനാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചു. 248 പേർക്ക്‌  രോഗബാധ സമ്പർക്കംവഴിയാണ് . 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഏഴു പേർ പുറത്തുനിന്നെത്തിയവരാണ്‌. ഇതോടെ ആകെ ചികിത്സയിലുള്ളവര്‍ 3100 ആയി. 
ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ അഞ്ചുതെങ്ങിലാണ്‌, 39 പേര്‍.  പൂവാർ സ്വദേശികളായ 20 പേർക്കും പാറശാല സ്വദേശികളായ 12 പേർക്കും കാരോട്‌, വള്ളക്കടവ്‌ സ്വദേശികളായ 10 പേർക്കു വീതവും ബുധനാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചു. പുല്ലുവിളയിൽ എട്ടും ഉദിയൻകുളങ്ങര, പുതിയതുറ, മണക്കാട്‌  എന്നിവിടങ്ങളിൽ ആറുപേർക്കു വീതവും, പൂന്തുറ, നെയ്യാർഡാം, ചെറിയതുറ, കാരക്കോണം, കന്യാകുമാരി സ്വദേശികളായ അഞ്ചുപേർക്കു വീതവും രോഗബാധയുണ്ട്‌. ബീമാപള്ളി, കഞ്ഞംപഴിഞ്ഞി മേഖലകളിലെ നാലു പേർ വീതവും കഴക്കൂട്ടം, പട്ടം, ആര്യനാട്‌, പ്ലാമൂട്ടുകട, അമരവിള എന്നിവിടങ്ങളിൽ മൂന്നുപേർ വീതവും ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
പുറത്തുനിന്നെത്തിയവർ
 
തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി(39), കന്യാകുമാരി സ്വദേശി(54), നെടുങ്കോട് സ്വദേശി(80), അമേരിക്കയിൽ നിന്നെത്തിയ മലയിങ്കൽ സ്വദേശി(37), സൗദിയിൽ നിന്നെത്തിയ മൂങ്ങോട് സ്വദേശി(51), യുഎഇയിൽ നിന്നെത്തിയ മണമ്പൂർ സ്വദേശി(33), വർക്കല വടശേരിക്കോണം സ്വദേശി (56).
 

ഉറവിടം അറിയാത്തവർ 14

 

പാറശാല ചന്ദനക്കട്ടി സ്വദേശി(30), കടയ്ക്കാവൂർ അഞ്ചുതെങ്ങ് സ്വദേശിനി(46), 18 വയസ്സുകാരൻ, 31 വയസ്സുകാരി (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല), അയിര സ്വദേശി(40), കരളി സ്വദേശി(25), അഞ്ചുതെങ്ങ് സ്വദേശി(17), വട്ടിയൂർക്കാവ് വേട്ടമുക്ക് സ്വദേശി(46), മരിയപുരം സ്വദേശി(51), പൂങ്കോട് സ്വദേശിനി(54), പൂഴനാട് സ്വദേശി(23), പൂങ്കോട് സ്വദേശി(28), കാരക്കോണം കുന്നത്തുകാൽ സ്വദേശി(29), കൊടിയവിള സ്വദേശി(36).
 

തീരമേഖലയിൽ രോഗവ്യാപനം കുറയുന്നു

 

തിരുവനന്തപുരം
തീരദേശങ്ങളായ പൂന്തുറ, വിഴിഞ്ഞം എന്നീ മേഖലകളിൽ രോഗവ്യാപന സാധ്യത കുറയുന്നെന്നും അതേസമയം അപകടാവസ്ഥ അയഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ബുധനാഴ്‌ച 2011 കോവിഡ് പരിശോധന നടത്തിയതിൽ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യമുണ്ട്‌. മൂന്നിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സി കെ ഹരീന്ദ്രൻ എംഎൽഎ നിരീക്ഷണത്തിൽ

 

പാറശാല -
സി കെ ഹരീന്ദ്രൻ എംഎൽഎ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തിങ്കളാഴ്ച കൊല്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബക്ഷേമ കേന്ദ്രമാക്കി ഉയർത്തിയതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പങ്കെടുത്ത മെഡിക്കൽ ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തുടർന്നാണ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും‌ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പ്രവേശിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top