22 May Wednesday

നാടെങ്ങും പരിസ്ഥിതിദിനാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം

 ജില്ലാ പഞ്ചായത്ത് ജലശ്രീ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആവിഷ‌്കരിച്ച ‘തണൽ ‘ പദ്ധതി ജി വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥി നിലീന രാജേഷിന്  പ്ലാവിൻതൈ നൽകി മന്ത്രി തോമസ് ഐസക‌് ഉദ്ഘാടനം ചെയ്തു . ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് അഞ്ചു ലക്ഷം വൃക്ഷത്തൈകളാണ‌് തണലിന്റെ ഭാഗമായി വിതരണം ചെയ്തത് .  ജില്ലയിലെ 73 പഞ്ചായത്തുകളിൽ സ്ഥാപിച്ച നഴ്സറികളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ 19 ലക്ഷം ഫലവൃക്ഷത്തൈകളാണ് ഉൽപ്പാദിപ്പിച്ചത്.  അരുവിക്കര ഡാം ഒദഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനായി . അരുവിക്കര  പഞ്ചായത്തിന്റെ ‘കമനീയം കരമനയാർ’  പദ്ധതി  എ സമ്പത്ത് എം പി ഉദ്ഘാടനം ചെയ്തു. ഏറ്റവും നല്ല നഴ്സറികൾക്കുള്ള അവാർഡ് കെ എസ് ശബരീനാഥൻ എംഎൽഎ വിതരണം ചെയ്തു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി സ്വാഗതം പറഞ്ഞു. ജോയിന്റ‌് പ്രോഗ്രാം കോ﹣ഓർഡിനേറ്റർ കെ ചന്ദ്രശേഖരൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ബി പി മുരളി പദ്ധതി സമർപ്പിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാന്മാരായ രഞ‌്ജിത‌്, എസ് കെ പ്രീജ,  ഗീതാ രാജശേഖരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ദീപാ മാർട്ടിൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ എൽ പി മായാദേവി, ആനാട്  ജയൻ, വിജു മോഹൻ , അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ്  ആർ രാജ്മോഹൻ,  അരുവിക്കര  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബി ഷാജു, നെടുമങ്ങാട് ബ്ലോക്ക് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ ഒ എസ് പ്രീത തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർടി നേതാക്കളും സംസാരിച്ചു . ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി സുഭാഷ് നന്ദി പറഞ്ഞു . പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മന്ത്രി എ കെ ബാലൻ അയ്യൻകാളി ഭവൻ അങ്കണത്തിൽ  വൃക്ഷത്തെ നട്ടു. പട്ടികജാതി/പട്ടികവർഗ കമീഷൻ ചെയർമാൻ ബി എസ് മാവോജി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ  പി എം അലി അസ്ഗർ പാഷ, പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടർ എസ് ശാരദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  കിള്ളിയാർ മിഷന്റെ ഭാഗമായി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കിള്ളിയാർ ഉത്ഭവസ്ഥാനമായ  കരിഞ്ചാത്തി മൂല മുതൽ വഴയില വരെ  വരെ 22 കിലോമീറ്റർ ദൂരം കിള്ളിയാറിന്റെ തീരത്ത് അയ്യായിരത്തോളം മുളം തൈകൾ വച്ചുപിടിപ്പിച്ചു.  പദ്ധതി ആറാംകല്ല് മുദി ശാസ്താംകോട്  ജലവിഭവ  മന്ത്രി മാത്യു ടി.തോമസ് മുളം തൈനട്ട് ഉദ്ഘാടനം ചെയ്തു. കിള്ളിയാർ മിഷൻ പഞ്ചായത്ത് കൺവീനർ ടി. സുനിൽ കുമാർ അദ്ധ്യക്ഷനായി. തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന ക്ലബുകൾ, സാംസ്കാരിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാർത്ഥി യുവജ സംഘടനകൾ, കുടുബശ്രീ പ്രവർത്തകർ വിവിധ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി മൂവ്വായിരത്തിലേറെ പേർ പ്രവർത്തതനങ്ങളിൽ പങ്കാളികളായി. ഹരിത കേരള മിഷൻ ചെയർപേഴ്സൻ ഡോ.ടി.എൻ.സീമ, കിളളിയാർ മിഷൻ ചെയർമാൻ ഡി.കെ.മുരളി എം.എൽ.എ, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ.കെ.എൻ ഹരിലാൽ, സി.പി.ഐ.എം. ഏര്യാ സെക്രട്ടറി എസ്.എസ്.രാജ ലാൽ, കിളളിയാർ മിഷൻ കൺവീനർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.ബിജു, നാടകാചാര്യൻ കരകുളം ചന്ദ്രൻ ,ജില്ലാ പ്ലാനിംഗ് ഓഫീസർ ബിജു തുടങ്ങിയവർ സംസാരിച്ചു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് എീ.എസ്.അനില സ്വാഗതം പറഞ്ഞു.  അടുത്ത അഞ്ചുവർഷംകൊണ്ട്  കേരളത്തിലെ 15000 സഹകരണ സംഘത്തിലൂടെ 50 ലക്ഷം ഫലവൃക്ഷത്തൈ നട്ടുസംരക്ഷിക്കുമെന്ന്  സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുളത്തൂർ മാധവവിലാസം സർവീസ് സഹകരണ ബാങ്കിൽ നടന്ന ഹരിതം സഹകരണം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ മരങ്ങളുടെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, കാർബൺ ന്യൂട്രൽ പ്രദേശങ്ങളായി ഓരോ സ്ഥലത്തെയും മാറ്റുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി  'തീം ട്രീസ് ഓഫ് കേരള' പദ്ധതിയിലൂടെ ഈവർഷം കേരളത്തിന്റെ ഔദ്യോഗിക ഫലവൃക്ഷമായ പ്ലാവും അടുത്തവർഷം കശുമാവും 2020 ൽ തെങ്ങും 2021 ൽ പുളിയും അവസാനവർഷം മാവുമാണ് നട്ടുവളർത്തുക. ഹരിതകേരളം പദ്ധതിക്ക് പിന്തുണ നൽകി കണ്ണൂർ ജില്ലയിൽ മുരിങ്ങ ഗ്രാമപദ്ധതി വിജയകരമായി നടപ്പാക്കിയ സാഹചര്യത്തിലാണ് പുതിയ പദ്ധതികളുമായി  സഹകരണവകുപ്പ് മുന്നോട്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണവകുപ്പ് സെക്രട്ടറി പി വേണുഗോപാലിന്റെ അധ്യക്ഷനായി. സഹകരണസംഘം രജിസ്ട്രാർ ഡോ.  ഡി സജിത്ത് ബാബു, കൗൺസിലർമാരായ എസ് ശിവദത്ത്, മേടയിൽ വിക്രമൻ, പ്രതിഭ ജയകുമാർ, സുനിചന്ദ്രൻ, സിനി , ബിജെപി, മണ്ഡലം പ്രസിഡന്റ് സജിത്, ഷെരീഫ്, കെ അയ്യപ്പൻ ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു. സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. മാധവവിലാസം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ വിജയകുമാർ സ്വാഗതവും സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എസ് ഹരികുമാർ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top