24 January Friday

തൊഴിലുറപ്പു തൊഴിലാളി ജാഥ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

എൻആർഇജി വർക്കേഴ്സ് യൂണിയൻ വടക്കൻ ജാഥയ്‌ക്ക് വക്കത്ത് നൽകിയ സ്വീകരണം

കിളിമാനൂർ/ കോവളം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ 10ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള വടക്കൻ‐  തെക്കൻ മേഖലാ ജാഥകൾ  ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി പര്യടനം തുടരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ കുറ‍ഞ്ഞ കൂലി 600 രൂപയാക്കുക, 250 തൊഴിൽദിനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ്‌ ആവശ്യങ്ങൾ.
 
വടക്കൻ മേഖല ജാഥയുടെ രണ്ടാംദിവസ പര്യടനം വക്കത്തുനിന്ന്‌ ആരംഭിച്ചു. മണനാക്ക്‌, കവലയുർ, ഒറ്റൂർ, ചെറുന്നിയൂർ, പനയറ, അയിരൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഇടവയിൽ സമാപിച്ചു. 
 
സ്വീകരണ  യോഗങ്ങളിൽ ജാഥ ക്യാപ്റ്റൻ അഡ്വ. മടവൂർ അനിൽ, എസ് രാജീവ്‌, വി റീന, ജി വിജയകുമാർ, എസ് പ്രവീൺ ചന്ദ്ര, മരുതൂർ വിജയൻ, കെ എം ലാജി, എസ് തങ്കമണി, വേണുഗോപാലൻനായർ, കാക്കകുന്നു മോഹനൻ, ആർ മോഹനൻ, ശോഭനൻ, അഡ്വ. എസ് ഷാജഹാൻ, എ നഹാസ്, അനിൽകുമാർ, സത്യബാബു, മനീഷ്, മുരളീധരൻ, നവപ്രകാശ്, ഓമനാശിവകുമാർ, ആശ, വിശ്വനാഥൻ, എസ് സുനിൽ, സുധാകരൻ, ജി എസ് സുനിൽ, സന്തോഷ് കുമാർ, ടി രാധാകൃഷ്ണൻ, മിനികുമാരി, ശ്രീധരൻകുമാർ, ബി എസ് ജോസ്, ഹർഷത് സാബു, ഷൈജല തുടങ്ങിയവർ സംസാരിച്ചു. ജാഥ വ്യാഴാഴ്ച രാവിലെ ഒമ്പതിന്‌ കരവാരം  പഞ്ചായത്തിലെ തോട്ടയ്ക്കാടുനിന്ന് ആരംഭിക്കും. പാങ്ങോട് സമാപിക്കും.
 
ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നയിക്കുന്ന തെക്കൻ മേഖല ജാഥ രണ്ടാം ദിവസം പെരുങ്കടവിള മാരായമുട്ടത്ത്നിന്ന്‌ ആരംഭിച്ചു. നെയ്യാറ്റിൻകര, കമുകിൻകോട്, പഴയകട, പൂവാർ, കാഞ്ഞിരംകളം, പുതിയതുറ, കോട്ടുകാൽ, പുന്നക്കുളം തുടങ്ങി പതിനഞ്ചിലധികം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെങ്ങാനൂർ പഞ്ചായത്ത് ഓഫീസ് ജങ്‌ഷനിൽ സമാപിച്ചു.
 
വൈസ് ക്യാപ്റ്റൻ വെങ്ങാനൂർ മോഹനൻ, ജാഥ മാനേജർ അഡ്വ. എസ് അജയകുമാർ, ജാഥാംഗങ്ങളായ ടി ശ്രീകുമാർ, കെ അംബിക, ടി എൽ രാജ്, വസന്തകുമാരി, വി രാജേന്ദ്രൻ, വിജയൻ കാട്ടാക്കട, സജിന കുമാർ, ജെ വേലപ്പൻ വിതുര, ഡോ.ഗീതാ രാജശേഖരൻ, ടൈറ്റസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ  നന്ദി പറഞ്ഞു. 
തെക്കൻ മേഖലാ ജാഥ വ്യാഴാഴ്ച കല്ലിയൂർ ജങ്‌ഷനിൽ നിന്നും ആരംഭിക്കുന്ന ജാഥ പൂവച്ചൽ ജങ്‌ഷനിൽ സമാപിക്കും.
പ്രധാന വാർത്തകൾ
 Top