16 August Sunday

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

പള്ളിക്കൽ പഞ്ചായത്തിന് ലഭ്യമായ ഐഎസ്ഒ സർട്ടിഫിക്കറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു

കിളിമാനൂർ
ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനായത്‌ ഈ സർക്കാരിന്റെ മികച്ച പ്രവർത്തനത്തിന് ഉദാഹരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പള്ളിക്കൽ പഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ 9001  2015 സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ പരിശ്രമിക്കുകയാണ്‌. 19 കോടിയോളം രൂപയുടെ വികസനപ്രവർത്തമാണ്‌ വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് പരിധിയിൽ മാത്രം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ചടങ്ങിൽ വി ജോയി എംഎൽഎ അധ്യക്ഷനായി. പള്ളിക്കലിലെ മികച്ച കർഷകരെ ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സ്ഥിരംസമിതി അധ്യക്ഷൻ ബി പി മുരളി എന്നിവർ ചേർന്ന് ആദരിച്ചു. പാലിയേറ്റീവ് കെയർ സഹായനിധി കേരള ധാതുവികസന കോർപറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ ഏറ്റുവാങ്ങി. 
 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, ത്രേസ്യാമ്മ ആന്റണി, ടി ബേബിസുധ, എം ഹസീന, സുരജാ ഉണ്ണി, എം നാസർഖാൻ, എസ് പുഷ്പലത, അബുതാലിബ്, പ്രസന്നാദേവരാജൻ, മിനികുമാരി, എം എ റഹീം, ഡോ. ബി രവീന്ദ്രലാൽ, സജീബ് ഹാഷിം, ജെ രവീന്ദ്രൻപിള്ള, ഷീബ എസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി സ്വാ​ഗതവും സെക്രട്ടറി ഷീജാമോൾ നന്ദിയും പറഞ്ഞു. ചടങ്ങിൽ വി കെ മധു, ആർ എ ഹിൽക് രാജ്, വി എസ് ബിജു, ഡോ. റോഷൻ പ്രേമദാസ്, ഡോ. പി ജി അനൂരൂപ്, വി ​ഗം​ഗാപ്രസാദ്, കെ സ്മിത, സീത, രവീന്ദ്രൻ, ആർ ​ഗോപകുമാർ, ജയശ്രീ, ഷീജാമോൾ, എസ് ഷീബ, സുനിത എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top