15 October Tuesday
ഭൂരിപക്ഷം വർധിച്ചു

മണമ്പൂർ ചുവന്നുതന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

മണമ്പൂർ ഡിവിഷനിൽ നിന്ന്‌ വിജയിച്ച എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. എസ്‌ ഷാജഹാൻ പ്രവർത്തകർക്കൊപ്പം

 

തിരുവനന്തപുരം 
ജില്ലയിൽ എട്ടിടങ്ങളിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്‌ മണമ്പൂർ ഡിവിഷനിൽ ഭൂരിപക്ഷം വർധിപ്പിച്ച്‌ എൽഡിഎഫ്‌ നിലനിർത്തി. പോത്തൻകോട്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ കണിയാപുരം ഡിവിഷൻ കോൺഗ്രസ്‌ നിലനിർത്തി്. ആറു പഞ്ചായത്ത്‌ വാർഡിൽ മണലകം വാർഡ്‌ എൽഡിഎഫ്‌ നിലനിർത്തി. നാലെണ്ണം യുഡിഎഫ്‌ പിടിച്ചെടുത്തു. തുടിയംകോണം, നിലമാംമൂട്, മര്യാപുരം അടപ്പുപാറ വാർഡുകളാണ്‌ യുഡിഎഫ്‌ നേടിയത്‌. കാന്തള്ളൂർ വാർഡ്‌ ബിജെപി നേടി.
 
കണിയാപുരം ഡിവിഷൻ 
പോത്തൻകോട് ബ്ലോക്കിലെ കണിയാപുരം ഡിവിഷൻ യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ കുന്നുപുറം വാഹിദ് 1056 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാഹിദിന് 2439 വോട്ടുലഭിച്ചു. അഡ്വ. ചന്ദ്രചൂഡൻ (ബിജെപി)-1383,- ബി മഹേഷ് (എൽഡിഎഫ്)-- 1353. എൽഡിഎഫ്-- 6, യുഡിഎഫ് -5 എന്നിങ്ങനെയാണ് കക്ഷിനില. 
 
മണലകം വാർഡ്‌
പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ എൽഡിഎഫ്‌ വിജയിച്ചു. സിപിഐയിലെ എൻ രാജേന്ദ്രന്‌ 27 വോട്ടിന്റെ ഭൂരിപക്ഷം. 360 വോട്ടുലഭിച്ചു. കെ പി പുരുഷോത്തമൻ (യുഡിഎഫ്) -333 സുജിത്ത് (ബിജെപി)- 94 വോട്ടും ലഭിച്ചു. 
 
മര്യാപുരം വാർഡ്‌
ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിൽ  യുഡിഎഫ് വിജയിച്ചു. കോൺഗ്രസ്‌ ഐയിലെ സാം രാജ്‌ 455 വോട്ടിന്റെ ഭൂരിപക്ഷം നേടി. നേരത്തെ സ്വതന്ത്രനായിരുന്നു വിജയിച്ചത്‌. സാംരാജിന്‌ 685 വോട്ടുലഭിച്ചു. കൃഷ്‌ണകുമാർ (സ്വതന്ത്രൻ) 230, ഡി ഷാജി (എൽഡിഎഫ്‌) -155, ഫ്രാൻസിസ്‌ (എൻഡിഎ)- 23.   
 
കാന്തള്ളൂർ 
കാരോട്‌ പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ ബിജെപി വിജയിച്ചു. ബിജെപിയിലെ  പ്രമോദിന്‌ 44 വോട്ട്‌ ഭൂരിപക്ഷം ലഭിച്ചു. പ്രമോദ്‌ 512 വോട്ടുനേടി. ടി സത്യരാജ് (യുഡിഎഫ്‌)–-478,  വി സൗമ്യ (എൽഡിഎഫ്‌)–- 63.  
 
തുടിയംകോണം
അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാർഡിൽ കോൺഗ്രസ് ഐയിലെ പി രാജു 149 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാജുവിന് 443 വോട്ടുലഭിച്ചു. നിലവിൽ എൽഡിഎഫ് അംഗമായിരുന്ന വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്താതെ യുഡിഎഫിനെ സഹായിക്കുകയായിരുന്നു. എൽഡിഎഫിലെ കെ ശ്രീജകുമാരിക്ക് 294 വോട്ടുലഭിച്ചു. 
 
നിലമാംമൂട്
കുന്നത്തുകാൽ പഞ്ചായത്തിലെ നിലമാംമൂട് വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് ഐയിലെ എസ്  ഷിബുകുമാർ 169 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഷിബുവിന് 717 വോട്ടും ടി ആൽബിൻ (എൽഡിഎഫ്)-- 548, വി ധന്യ (ബിജെപി)-- 383 വോട്ടും നേടി.  
 
അടപ്പുപാറ  
പാങ്ങോട് പഞ്ചായത്തിൽ അടപ്പുപാറ വാർഡിൽ യുഡിഎഫിലെ അശ്വതി പ്രദീപ്‌ വിജയിച്ചു. അശ്വതിക്ക്‌ 559 വോട്ട്‌ ലഭിച്ചു. ഭൂരിപക്ഷം 190. വി പി വിശാഖ്- (എൽഡിഎഫ്‌) 369, ദീപ (ബിജെപി)- 73 വോട്ടുനേടി. നേരത്തെ എൽഡിഎഫ്‌ ആയിരുന്നു ജയിച്ചത്‌.

 

പ്രധാന വാർത്തകൾ
 Top