07 October Friday

ബൈക്ക് മോഷണ സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
വർക്കല 
അഞ്ചംഗ ബൈക്ക് മോഷണ സംഘത്തിൽ പ്ലസ് ടു വിദ്യാർഥിയടക്കം 3 പേരെ വർക്കല പൊലീസ് പിടികൂടി. ചെറുന്നിയൂർ അയന്തി ജാൻസി മന്ദിരത്തിൽ ഷിജോ (22), വക്കം ഇറങ്ങ് കടവ് പുളിവിളാകം ക്ഷേത്രത്തിന് സമീപം കായൽ വിളുമ്പ് വീട്ടിൽ ഷിജു (23), വെട്ടൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി എന്നിവരാണ്  പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്നും മോഷണബൈക്കുകളും പൊലീസ് കണ്ടെടുത്തു. ജൂലൈ 18ന് രാത്രി പത്തോടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വർക്കലയിലെത്തിയ സംഘം പുല്ലാന്നിക്കോട് സ്വദേശി അബ്ദുൽ സലാമിന്റെ വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനവും മോഷ്ടിക്കുകയായിരുന്നു. 
ജൂലൈ 20ന് രാത്രി പന്ത്രണ്ടോടെ ചെറുന്നിയൂർ സ്വദേശിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കും ഇവർ മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. ബാക്കി രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഉർജിതമാക്കി. രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top