15 May Saturday
നേമത്ത്‌ എൽഡിഎഫ്‌ ജയിക്കണം

ശിവൻകുട്ടി തലസ്ഥാന മണ്ണിന്റെ ഗന്ധം അറിയുന്നയാൾ: ബൈജു

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

നടൻ ബെെജു സന്തോഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

 
തിരുവനന്തപുരം
തലസ്ഥാന മണ്ണിന്റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചുവളർന്ന വി ശിവൻകുട്ടിക്കു തന്നെയാണെന്ന്‌ നടൻ ബൈജു സന്തോഷ്‌. തുടർഭരണം ഉറപ്പാണെന്നാണ്‌ സംസ്ഥാനമാകെ പറയുന്നത്‌. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിരിക്കുന്ന എംഎൽഎയാണോ, അതോ ഭരണപക്ഷത്തിന്റെ പ്രതിനിധിയെയാണോ നേമത്തിന് ആവശ്യമെന്നതിൽ വോട്ടർമാർ ബുദ്ധിപരമായ തീരുമാനമെടുക്കും. ആർക്ക് വോട്ട് ചെയ്താൽ മണ്ഡലത്തിനു ഗുണം ചെയ്യുമെന്നതിൽ ഉറച്ച തീരുമാനമുണ്ടാകും. 
സിപിഐ എമ്മിന്റെ അടിത്തട്ടിൽനിന്ന് വളർന്നുവന്ന നേതാവാണ്‌ ശിവൻകുട്ടി. തിരുവനന്തപുരം മേയറായും പ്രവർത്തിച്ചു.  പ്രസ്ഥാനത്തിനോടുള്ള ആത്മാർഥത അദ്ദേഹത്തിന്റെ പ്രത്യേകതയാണ്‌. ഇതേ ആത്മാർഥത  തന്നെയാണ് വോട്ടർമാരോടും മണ്ഡലത്തിനോടും അദ്ദേഹത്തിനുള്ളത്. 
ഏതുകാര്യത്തിനും‌ ചങ്കൂറ്റത്തോടെ മുൻപന്തിയിൽനിൽക്കുന്ന ആളാണ് ശിവൻകുട്ടിയെന്ന് അദ്ദേഹത്തെ നേരിട്ട്‌ അറിയാവുന്ന എല്ലാവർക്കും തീർച്ചയാണ്‌. 
ഈ യാഥാർഥ്യം മനസ്സിലാക്കിയുള്ള തീരുമാനമായിരിക്കും വോട്ടർമാരിൽനിന്ന്‌ ഉണ്ടാകുകയെന്നും ബൈജു സന്തോഷ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമർശം ഉൾക്കൊള്ളുന്ന പോസ്റ്റ്‌ ഇടുന്നതെന്ന മുഖവുരയോടെയാണ്‌ കുറിപ്പ്‌. എൽഡിഎഫ്‌ തുടർ ഭരണം ഉണ്ടാകുമെന്നത്‌ എല്ലാ ദൃശ്യ–-അച്ചടി മാധ്യമങ്ങളും ഒരേസ്വരത്തിൽ അടിവരയിട്ടു പറയുന്നതായും കുറിപ്പിൽ വ്യക്തമാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top