13 May Thursday
കെ ആൻസലൻ കൊണ്ടുവന്ന വികസനം വോട്ടാകും

നെയ്യാറ്റിൻകരയിൽ 
കാർഷികമേഖലയ്‌ക്ക് 10 കോടി

സ്വന്തം ലേഖകൻUpdated: Monday Apr 5, 2021
പാറശാല -
നെയ്യാറ്റിൻകരയിലെ സാധാരണക്കാരുടെ ജീവിതത്തെ പച്ചപ്പണിയിച്ച വികസനമാണ് കാർഷിക രംഗത്ത്  കെ ആൻസലൻ മണ്ഡലത്തിൽ നടപ്പാക്കിയത്. 9.94 കോടി രൂപയാണ് കാർഷിക മേഖലയ്‌ക്ക് വേണ്ടി ചെലവഴിച്ചത്.കാർഷികവൃത്തിയിലൂന്നിയ ജീവിത സംസ്കാരം നിലനിൽക്കുന്ന നെയ്യാറ്റിൻകരയിലെ ചെങ്കൽ, കുളത്തൂർ, കാരോട്, തിരുപുറം, അതിയന്നൂർ പ്രദേശങ്ങളിൽ കാർഷിക മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. ചെങ്കലിനെ സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്താക്കി മാറ്റി. അതിയന്നൂർ പഞ്ചായത്തിൽ പ്ലാൻ ഹെൽത്ത് ക്ലിനിക്കും ഇക്കോ ഷോപ്പും സ്ഥാപിക്കുകയും അഗ്രോ സർവീസ് സെന്ററിന് കാർഷികയന്ത്രങ്ങളും നൽകി.  കേരഗ്രാമം പദ്ധതി നടപ്പാക്കി കർഷകർക്ക് ആവശ്യമായ തെങ്ങ് കയറ്റ യന്ത്രം, പമ്പ് സെറ്റ്, ജൈവവളം മുതലായവ വിതരണം ചെയ്തു. 
മണ്ഡലത്തിൽ തരിശ് രഹിത കൃഷിക്ക് മുൻഗണന നൽകി വേണ്ട സഹായം ലഭ്യമാക്കി. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന് 4.99 കോടി രൂപയാണ് അനുവദിച്ചത്. ഓഖിയിൽ കൃഷിനാശം സംഭവിച്ച 7286 കർഷകർക്ക് എൽഡിഎഫ് സർക്കാർ സമയബന്ധിതമായി 5.49 കോടി  നഷ്ടപരിഹാരം നൽകിയത്. ചെങ്കലിലെ കീഴമ്മാകം പാടശേഖരത്ത് ഔഷധ നെൽകൃഷിയുൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുണ്ടായി . 
റോഡുകളും ഹൈടെക്കായി 13 റോഡ്‌ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 55.11 കോടി രൂപ, 19പ്രധാന റോഡ്‌ ടാർ ചെയ്യുന്നതിന് 6.93 കോടി, 27 ഇടറോഡ്‌ ടാർ ചെയ്യുന്നതിന് 2 .62 കോടി, 14 റോഡ്‌ ഇന്റർലോക്ക് ചെയ്യുന്നതിന് 1.34 കോടി, വിവിധ മരാമത്ത് പണികൾക്കായി 6.63 കോടി രൂപ, 3 പാലം നിർമിക്കാൻ 35.39 കോടി രൂപ, 31 ചെറുപാലം നിർമിക്കുന്നതിന് 3.73 കോടി, 5 റോഡിന്‌ നടപ്പാത നിർമിച്ചതിന് 99.95 ലക്ഷം രൂപ തുടങ്ങി സമഗ്രമായ വികസനമാണ് കഴിഞ്ഞ അഞ്ച് വർഷം കെ ആൻസലൻ മണ്ഡലത്തിൽ നടപ്പാക്കിയത്. സമസ്ത മേഖലയിലും നടപ്പാക്കിയ വികസനം വിസ്മരിക്കാത്ത വോട്ടർമാർ കെ ആൻസലനെ ഹ്യദയത്തിലേറ്റുവാങ്ങുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top