13 May Thursday

ഉറപ്പ്‌, കടകംപള്ളി തന്നെ

സ്വന്തം ലേഖകൻUpdated: Monday Apr 5, 2021

റോഡ് ഷോയിൽ പങ്കെടുത്ത പ്രവർത്തകരെ സമാപന വേദിയായ വെൺപാലവട്ടത്ത് അഭിവാദ്യം ചെയ്യുന്ന കഴക്കൂട്ടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കടകം പള്ളി സുരേന്ദ്രൻ

 
തിരുവനന്തപുരം
‘ഉറപ്പ്‌ ഉറപ്പ്‌ അതാണ്‌ എൽഡിഎഫ്‌...’ പ്രശസ്‌ത പിന്നണി ഗായകൻ ജാസി ഗിഫ്‌റ്റിന്റെ ശബ്ദം. ജാസിയുടെ പാട്ടിനൊപ്പം പ്രവർത്തകർ ആഹ്ലാദ നൃത്തമാടി. ‘‘ഈ സർക്കാർ തുടരണം. നാടിന്റെ ആവശ്യമാണത്‌. ഇല്ലെങ്കിൽ നമ്മുടെ നാട്‌ മുന്നോട്ടുപോകില്ല. ഒരു കലാകാരനെന്ന നിലയിൽക്കൂടിയാണ്‌ ഇത്‌ പറയുന്നത്’’‌–-ജാസി ഗിഫ്‌റ്റ്‌ തന്റെ നിലപാട്‌ വ്യക്തമാക്കി. 
 കടകംപള്ളിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കാൽനട റാലിയിൽ പങ്കെടുക്കാനാണ്‌ ജാസി ഗിഫ്‌റ്റ്‌ വെൺപാലവട്ടത്ത്‌ എത്തിയത്‌. ഏറെനേരം അവിടെ ചെലവഴിച്ച അദ്ദേഹം കടകംപള്ളിക്ക്‌  വിജയം നേർന്നാണ്‌   മടങ്ങിയത്‌.  
 തെരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണം  അവസാനിച്ച ഞായറാഴ്‌ചയും കടകംപള്ളി വോട്ട്‌ അഭ്യർഥിച്ച്‌ വിവിധ കേന്ദ്രങ്ങളിൽ എത്തി. കാൽനട റാലിയിൽ നൂറുകണക്കിനാളുകളാണ്‌ പങ്കെടുത്തത്‌. കുട്ടികളും സ്‌ത്രീകളും സ്ഥാനാർഥിയുടെ  മുഖംമൂടിയണിഞ്ഞും ചിഹ്നം ആലേഖനം ചെയ്‌ത പ്ലക്കാർഡുകളും പിടിച്ച്‌ റാലിയിൽ അണിനിരന്നു. സ്ഥാനാർഥിയും അവർക്കൊപ്പമുണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുള്ള ഓട്ടൻതുള്ളലും നടന്നു. 
 എൽഡിഎഫ്‌ ഇക്കുറി ചരിത്രവിജയം നേടുമെന്ന്‌ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ‘‘ആരാണ്‌ രക്ഷകരെന്നും ശിക്ഷകരെന്നും പ്രബുദ്ധ കേരളത്തിന്‌ നല്ല നിശ്ചയമുണ്ട്‌. ഈ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം ചെയ്‌ത വികസനപ്രവർത്തനങ്ങളും ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ്‌. ജനങ്ങളുടെ മുഖത്ത്‌ ആ സന്തോഷം പ്രകടമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top