26 May Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പരമാവധി സഹായം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

 
തിരുവനന്തപുരം  
കോവിഡ്‌ 19 മൂലം സംസ്ഥാനം വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ അതിജീവന പ്രവർത്തനങ്ങൾക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പരമാവധി തുക എത്തിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭ്യർഥിച്ചു. 
ജില്ലയിലെ ജനപ്രതിനിധികളും സഹകരണ സംഘം പ്രസിഡന്റുമാരും ബോർഡ് ചെയർമാന്മാരും ഒരു മാസത്തെ ഓണറേറിയം  ദുരിതാശ്വാസ  നിധിയിലേക്ക് നൽകണം.
 സ്ഥിരവരുമാനക്കാർ ഒരു  മാസത്തെ വേതനവും പാർടി അംഗങ്ങളും അനുഭാവികളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും പരമാവധി സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന്‌ ആനാവൂർ നാഗപ്പൻ അഭ്യർഥിച്ചു.
മു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top