27 January Friday

സുരക്ഷിതമാക്കാൻ, പൊന്മുടി കർമസേന

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

പൊന്മുടി സംരക്ഷണത്തിനായി രൂപീകരിച്ച കർമസേന

വിതുര 
പൊന്മുടിയിൽ സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കാൻ പൊന്മുടി കർമസേന രൂപീകരിച്ചു. സഞ്ചാരികൾക്ക്‌  മാർഗനിർദേശങ്ങൾ നൽകാനും അടിയന്തര സാഹചര്യമുണ്ടായാൽ സഹായിക്കാനും സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യംതള്ളൽ നിയന്ത്രിക്കാനുമാണ് സേന. 
 
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് രമ്യ, പൊന്മുടി വനസംരക്ഷണ സമിതി പ്രസിഡന്റ് എം സുനീഷ്, സെക്രട്ടറി വി വിജു, എ അരുൺ എന്നിവർ പങ്കെടുത്തു. വനസംരക്ഷണ സമിതി പ്രവർത്തകരായ സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഉടൻ പൊന്മുടി തുറന്നു പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top