27 September Sunday

സമരം പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

തിരുവനന്തപുരം

ചാല,- പാളയം മാർക്കറ്റിലെ ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. കലക്ടർ നവജ്യോത് ഖോസയുടെ ചേമ്പറിൽ വിളിച്ച യോഗത്തിൽ ജില്ലാ പൊലീസ് മേധാവി,  ഡിഐജി, എഡിഎം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി  ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച ചാല സന്ദർശിച്ച് നിയന്ത്രണവിധേയമായി വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള സാധ്യതകൾ പഠിച്ച്‌ ധാരണയാക്കും.  പാളയം മാർക്കറ്റിലെ കടകൾ ചൊവ്വാഴ്‌ച മുതൽ  ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top